സഹപാഠികള്‍ക്കൊപ്പം വിനോദ യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെ പാഞ്ചായത്തംഗം കുഴഞ്ഞുവീണു; ദാരുണാന്ത്യം

മേലുകാവ് പഞ്ചായത്ത് കോണിപ്പാട് 6ാം വാര്‍ഡ് അംഗമാണ് അന്നമ്മ ജോസഫ്

സഹപാഠികള്‍ക്കൊപ്പം വിനോദ യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെ പാഞ്ചായത്തംഗം കുഴഞ്ഞുവീണു; ദാരുണാന്ത്യം
dot image

കോട്ടയം: സഹപാഠികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് ഒരുങ്ങുന്നതിനിടെ പാഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു. മേലുകാവ് പഞ്ചായത്ത് കോണിപ്പാട് 6ാം വാര്‍ഡ് അംഗം അന്നമ്മ ജോസഫ് (55) ആണ് മരിച്ചത്. അന്നമ്മയുടെ ഭര്‍ത്താവ് കണ്ണംപള്ളില്‍ ജോണ്‍സണ്‍ മുല്ലപ്പെരിയാര്‍ എസ്ഐയാണ്. ഹെന്റി ബേക്കര്‍ കോളജിലെ 1989 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികള്‍ക്കൊപ്പം കുമരകത്തേക്ക് ഇന്നലെ രാവിലെ വിനോദയാത്ര പോകാനുള്ള തയാറെടുപ്പിനിടെ ആറരയോടെയാണ് കുഴഞ്ഞുവീണത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുട്ടം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സ് ആയി ജോലി ചെയ്തിട്ടുള്ള ഇവര്‍ കോണിപ്പാട് നടുത്തോട്ടില്‍ കുടുംബാംഗമാണ്. സിപിഐഎം സ്വതന്ത്രയായാണ് അന്നമ്മ മേലുകാവ് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്‌കാര ശുശ്രൂഷ ഇന്ന് 10 മണിക്ക് വസതിയില്‍ നടന്നു. 10.30 ഓടെ പഞ്ചായത്ത് ഒഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം എള്ളുംപുറം സെന്റ് മത്ഥ്യാസ് സിഎസ്‌ഐ പള്ളിയില്‍ സംസ്‌കരിച്ചു.

Content Highlights: Melukavu panchayat member Annamma Joseph, 55, collapsed while preparing to join her former classmates on a trip to Kumarakom. She represented the sixth ward of Koonippadu in the panchayat. The incident occurred around 6.30 am on Monday as members of the 1989 pre-degree batch of Henry Baker College were getting ready for the trip. She was taken to a private hospital in Thodupuzha, where doctors could not save her.

dot image
To advertise here,contact us
dot image