

കോട്ടയം: മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി അത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും അനുനയിപ്പിച്ച് താഴെയിറക്കി. കാഷ്വാലിറ്റിക്ക് സമീപത്തെ പുതിയ കെട്ടിടത്തിന് മുകളിലാണ് ഒരു പുരുഷനും സ്ത്രീയും കയറിയത്. പുരുഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഏതാണ്ട് ഒരു മണിക്കൂറിലധികമാണ് ഇരുവരും കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഇരുവരെയും താഴെയിറക്കാനുള്ള ശ്രമം നടത്തിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Death Threat From Top of Kottayam Medical College Building