കൊല്ലത്ത് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം; അപകടം സഹോദരൻ്റെ വിവാഹത്തിന് നാട്ടിലെത്തിയപ്പോൾ

പ്രവാസിയായ വിഷ്ണു സഹോദരൻ്റെ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്

കൊല്ലത്ത് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം; അപകടം സഹോദരൻ്റെ വിവാഹത്തിന് നാട്ടിലെത്തിയപ്പോൾ
dot image

കൊല്ലം: അഞ്ചലില്‍ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടമുളക്കല്‍ സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്. വീടിന് സമീപത്തെ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു വിഷ്ണു. ഇന്ന് വൈകിട്ടായിരുന്നു അപകടം. വിഷ്ണുവിനെ കരയ്ക്ക് എത്തിച്ച് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായ വിഷ്ണു സഹോദരന്റെ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്.

Content Highlights: Youth Drowns in Anchal, Kollam

dot image
To advertise here,contact us
dot image