വൈദ്യുതി ബില്‍ അടച്ചില്ല; കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

ശാസ്താംകോട്ട സെക്ഷനിലെ ജീവനക്കാരനായ മുകുളുംപുറത്ത് മനക്കരയില്‍ സുരേന്ദ്രനാണ് പരിക്കേറ്റത്

വൈദ്യുതി ബില്‍ അടച്ചില്ല; കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി
dot image

കൊല്ലം: ശാസ്താംകോട്ടയില്‍ വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനമേറ്റു. ശാസ്താംകോട്ട സെക്ഷനിലെ ജീവനക്കാരനായ മുകുളുംപുറത്ത് മനക്കരയില്‍ സുരേന്ദ്രനാണ് പരിക്കേറ്റത് .
ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിശ്ശേരിക്കല്‍ സ്വദേശിയായ നാസറും കുടുംബവും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി സുരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ശാസ്താംകോട്ട ടൗണില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു.

Content Highlight: Electricity bill unpaid; KSEB employee assaulted while arriving to disconnect the connection

dot image
To advertise here,contact us
dot image