ഇന്ന് ഉദ്ഘാടനം നടത്തിയ പ്രിയദർശിനി ബസ്സ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം പാലിക്കുന്നില്ലെന്ന് പരാതി

സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് പെര്‍മിറ്റോ ഫിറ്റ്‌നസ് സര്‍വ്വീസ് സര്‍ട്ടിഫിറ്റുകളോ ഇല്ലെന്നും രേഖകള്‍ ഇല്ലാതെയാണ് സര്‍വ്വീസ് നടത്തുന്നതെന്നും സ്വകാര്യ ബസ് ജീവനക്കാര്‍

ഇന്ന് ഉദ്ഘാടനം നടത്തിയ പ്രിയദർശിനി ബസ്സ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം പാലിക്കുന്നില്ലെന്ന് പരാതി
dot image

പത്തനംതിട്ട: പുതിയതായി ആരംഭിച്ച പ്രിയദർശിനി സര്‍വ്വീസ് സ്വകാര്യബസ് ജീവനക്കാര്‍ തടഞ്ഞതായി പരാതി. ഇന്ന് ഉദ്ഘാടനം നടത്തിയ പത്തനംതിട്ട കോന്നി തണ്ണിത്തോട് റൂട്ടിലെ ബസ്സിന്റെ സര്‍വ്വീസാണ് തടസ്സപ്പെടുത്തിയത്. പ്രിയദര്‍ശിനി ബസ് കൃത്യമായ സമയക്രമം പാലിക്കുന്നില്ലെന്നും സ്വകാര്യ ബസ്സുകള്‍ എത്തുന്നതിന് അഞ്ച് മിനിറ്റ് മുന്‍പായി കെഎസ്ആര്‍ടിസി എത്തുകയും യാത്രക്കാരെ മുഴുവന്‍ കൊണ്ടു പോവുകയാണെന്നും സ്വകാര്യ ബസ്സ് ജീവനക്കാര്‍ പറഞ്ഞു.

കൂടാതെ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകൾക്ക് പെര്‍മിറ്റോ ഫിറ്റ്‌നസ് സര്‍വ്വീസ് സര്‍ട്ടിഫിറ്റുകളോ ഇല്ലെന്നും രേഖകള്‍ ഇല്ലാതെയാണ് സര്‍വ്വീസ് നടത്തുന്നതെന്നും സ്വകാര്യ ബസ്സ് ജീവനക്കാര്‍ പറഞ്ഞു. തങ്ങളുടെ തൊഴില്‍ നഷ്ടമാകുന്ന രീതിയില്‍ പ്രിയദര്‍ശിനി ബസ്സ് സര്‍വ്വീസ് നടത്തുന്നതായും കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇല്ലാത്ത സ്ഥലങ്ങളിൽ പുതുതായി പ്രിയദര്‍ശിനി സര്‍വ്വീസ് തുടങ്ങില്ലെന്ന് നേരത്തെ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതായും സ്വകാര്യ ബസ്സ് ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദേശത്ത് പ്രിയദര്‍ശിനി സര്‍വ്വീസ് അനിവാര്യമാണെന്നും റൂട്ട് സ്വകാര്യ ബസ്സുകളുടെ കുത്തക അല്ലെന്നും തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു പറഞ്ഞു.

Content Highlight : Private bus employees blocked the 'Priyadarshini' bus, which was inaugurated today

dot image
To advertise here,contact us
dot image