സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് ഡാം റിസർവോയറിൽ കുളിക്കാനിറങ്ങി; റെയില്‍വെ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

നൂറടിയിലധികം ആഴമുള്ള പ്രദേശമായതിനാല്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് ഡാം റിസർവോയറിൽ കുളിക്കാനിറങ്ങി; റെയില്‍വെ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു
dot image

തെന്മല: സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ച് ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വെ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം നടന്നത്.

തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്. കളക്കുന്നില്‍ ജീപ്പ് സഫാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. നൂറടിയിലധികം ആഴമുള്ള പ്രദേശമായതിനാല്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ രണ്ടുപേരും വെള്ളത്തില്‍ ചാടുകയായിരുന്നു.

ഇവര്‍ അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു. ഒരാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights- A railway officer drowned after entering a dam reservoir despite warnings from safety officials. The incident highlights the risks of ignoring safety instructions at restricted water bodies

dot image
To advertise here,contact us
dot image