
ഓഹരിവിപണിയില്‍ ഇന്നും വന്‍ ഇടിവ്. 350 പോയിന്റ് ആണ് ബിഎസ്ഇ സെന്‍സെക്സ് താഴ്ന്നത്. 25,150 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി. ആഗോള വിപണികളും ഇടിവ് നേരിടുന്നതും ഇന്ത്യന്‍ വിപണിയിലും കാണാന്‍ സാധിക്കും. ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 9 പൈസയുടെ നഷ്ടത്തോടെ 88.77 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
അതേസമയം, സ്വര്‍ണവില കുതിച്ചുയരുകയാണ്. 2400 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഇന്ന് ഒരു പവന് 94360 രൂപയായി വില. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലെത്തി. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും.
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
Content Highlights: Stock market plunges Rupee value also falls