അജുവിന്റെ സ്ക്രിപ്റ്റ് തന്ത വൈബ്, റിയയുടെ വക ഒരു പൂക്കി അനൗൺസ്മെന്റ്; സർവ്വം മായ ഒടിടി സ്‌ട്രീമിങ് തിയതി

സർവ്വം മായ ഒടിടി സ്‌ട്രീമിങ് തിയതി പുറത്ത്

അജുവിന്റെ സ്ക്രിപ്റ്റ് തന്ത വൈബ്, റിയയുടെ വക ഒരു പൂക്കി അനൗൺസ്മെന്റ്; സർവ്വം മായ ഒടിടി സ്‌ട്രീമിങ് തിയതി
dot image

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. 150 കോടിയിലേക്ക് സിനിമ കുതിച്ചുയരുകയാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. തിയേറ്ററിൽ എത്തി ഒരു മാസത്തിനോട് അടുക്കുകയാണ് സിനിമ. ഇപ്പോഴിതാ സിനിമയുടെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്. സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവെക്കുന്നത്. ഒടിടിയിൽ എത്തുന്നതോടെ സിനിമയ്ക്ക് ഇനിയും പ്രശംസകൾ നിറയുമെന്നാണ് കരുതുന്നത്.

അതേസമയം, സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങിയത് . പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ.

പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights: Sarvam Maaya is set for its OTT release on the announced date.The film will be available for streaming on major platforms soon. Fans can enjoy the movie from the comfort of their homes.

dot image
To advertise here,contact us
dot image