

പാലക്കാട് : പാലക്കാട് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു. ജെഡിഎസ് അംഗമായിരുന്നു. ചികിത്സയിലിക്കേ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള അംഗമാണ് സുഷമ.
മഹിളാ ജനതാദൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റാണ്. 2010 - 15 ൽ ഉപാധ്യക്ഷയും 2020- 25ലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും 9–ാം വാർഡ് പാറക്കാട്ടു ചള്ളയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായതിനാൽ ജനുവരി 13 ന് എറണാകുളത്ത് ആശുപത്രിയിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭർത്താവ് മോഹൻദാസ്. മക്കൾ കാവ്യ, ജിതിൻ. സഹോദരങ്ങൾ മുരളീധരൻ, ദേവദാസ്.
Content Highlight : Palakkad Pattenchery Panchayat Member Sushama Mohandas Dies