അംഗന്‍വാടി ജീവനക്കാരിയെ മര്‍ദ്ദിച്ചു, മൂന്നര പവന്റെ സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയില്‍

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 12 കേസുകളാണ് പ്രതിക്കെതിരെ നിലവിലുള്ളത്

അംഗന്‍വാടി ജീവനക്കാരിയെ മര്‍ദ്ദിച്ചു, മൂന്നര പവന്റെ സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയില്‍
dot image

കാസര്‍കോട്: അംഗന്‍വാടി ജീവനക്കാരിയെ അടിച്ച് വീഴ്ത്തി മൂന്നര പവന്റെ മാല കവര്‍ന്ന പ്രതി പിടിയില്‍. കാസര്‍കോട് കീഴൂര്‍ ചന്ദ്രഗിരി സ്വദേശിയായ മുഹമ്മദ് ഷംനാസാണ് പിടിയിലായത്. കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ ജൂലൈ മാസത്തിലായിരുന്നു അംഗണ്‍വാടി ജീവനക്കാരിയെ മര്‍ദ്ദിച്ച് മാല കവര്‍ന്ന സംഭവം നടന്നത്. കുമ്മങ്കോട് സ്വദേശി ഉഷയുടെ മാലയായിരുന്നു പ്രതി കവര്‍ന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 12 കേസുകളാണ് പ്രതിക്കെതിരെ നിലവിലുള്ളത്.

Content Highlight; Anganwadi worker assaulted and robbed of gold chain; accused arrested

dot image
To advertise here,contact us
dot image