പെരളശ്ശേരിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രോഗിയും ഡ്രൈവറും ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

റോഡിലേക്ക് കയറിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ആംബുലൻസ് മറിഞ്ഞത്

പെരളശ്ശേരിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രോഗിയും ഡ്രൈവറും ഉൾപ്പെടെ നാല്  പേർക്ക് പരിക്ക്
dot image

കണ്ണൂർ: കണ്ണൂർ പെരളശ്ശേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് മറിഞ്ഞ് രോഗിയും ഡ്രൈവറും ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ബൈക്കിൽ ഇടിക്കാതിരിക്കാൻ പൊടുന്നനെ ബ്രേക്ക് ചവിട്ടിയതാണ് ആംബുലൻസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. ആംബുലൻസിനകത്ത് നിന്നുള്ള അപകടത്തിൻ്റെ ദൃശ്യങ്ങൾ അമ്പരപ്പിക്കുന്നതാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മട്ടന്നൂരിൽ നിന്നും രോഗിയേയും കൊണ്ട് കണ്ണൂർ ചാലയിലേക്ക് പോകുന്ന ആംബുലൻസാണ് നിയന്ത്രണം നഷ്ടമായി തലകീഴായി മറിഞ്ഞത്. ഇടറോഡിൽ നിന്നും ബൈക്ക് പ്രധാന റോഡിലേക്ക് കയറിയത് എതിർ ദിശയിൽ നിന്നും എത്തിയ വാഹനം മറഞ്ഞതിനാൽ ആംബുലൻസ് ഡ്രൈവർക്ക് കാണാൻ കഴിഞ്ഞില്ല. പൊടുന്നനെ ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിൻ്റെ കാരണമെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ആംബുലൻസ് ഡ്രൈവർ അംജദിന് തലയ്ക്ക് നിസാര പരിക്കേറ്റു. രോഗിയും ഒപ്പം ഉണ്ടായിരുന്നവരും സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

Content Highlight : Ambulance overturns after losing control in Peralassery

dot image
To advertise here,contact us
dot image