കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു

വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു
dot image

കൊച്ചി: കൊച്ചി തീരത്ത് കണ്ണമാലിയില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് അപകടം. എംഎസ്‌സി കമ്പനിയുടെ കപ്പലാണ് ഇടിച്ചതെന്നാണ് വിവരം. 'പ്രത്യാശ' എന്ന വള്ളത്തിലാണ് കപ്പല്‍ ഇടിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം. നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്ന വള്ളത്തിലേക്ക് കപ്പല്‍ വന്നിടിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് പരിക്കില്ല. എന്നാല്‍ വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Content Highlights: Ship Hits Fishing boat at Kochi coast

dot image
To advertise here,contact us
dot image