ഹൈപ്പില്ലെന്ന് പറഞ്ഞിട്ട് എന്തായി, ആദ്യ ദിനം കളക്ഷൻ തൂക്കി ധനുഷ്; കുതിച്ച് 'ഇഡ്‌ലി കടൈ'

ധനുഷിന്റെ കരിയറിലെ മൂന്നാമത്തെ ഡബിൾ ഡിജിറ്റ് ഓപ്പണിങ് ആണിത്

ഹൈപ്പില്ലെന്ന് പറഞ്ഞിട്ട് എന്തായി, ആദ്യ ദിനം കളക്ഷൻ തൂക്കി ധനുഷ്; കുതിച്ച് 'ഇഡ്‌ലി കടൈ'
dot image

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്‌ലി കടൈ. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ചു നിൽക്കുന്നുവെന്നും സെക്കന്റ് ഹാഫ് മികച്ചതാണെന്നുമാണ് ആരാധകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നത്. ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആണ് സിനിമ നേടുന്നത്.

ആദ്യ ദിനം ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 10.7 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ധനുഷിന്റെ കരിയറിലെ മൂന്നാമത്തെ ഡബിൾ ഡിജിറ്റ് ഓപ്പണിങ് ആണിത്. ആദ്യ ദിവസത്തേക്കാൾ മികച്ച കളക്ഷൻ ആണ് സിനിമയ്ക്ക് രണ്ടാം ദിനം കിട്ടുന്നതെന്നും ചിത്രം വലിയ ഹിറ്റിലേക്കാണ് നീങ്ങുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കർണ്ണൻ, അസുരൻ, രായൻ തുടങ്ങിയ സിനിമകളുടെ കളക്ഷനെ ഇഡ്‌ലി കടൈ ഉടൻ മറികടക്കുമെന്നാണ് പ്രതീക്ഷ. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബറിൽ‌ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങിനെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഒടിടി റിലീസ് തീയതിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു. സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. കിരൺ കൗശിക് ക്യാമറയും, ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. തലൈവൻ തലൈവിക്കും കൂലിക്കും ശേഷം HM അസോസിയേറ്റ്സ് ആണ് ഇഡലി കടൈ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. മാർക്കറ്റിംഗ് ശിവകുമാർ രാഘവ്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

Content Highlights: Dhanush film idly kadai collection report

dot image
To advertise here,contact us
dot image