
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു കൂടി കായിക അവസരങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം ആവിഷ്കരിച്ച ഒളിമ്പിക്സ് മോഡൽ സംസ്ഥാന ഇൻക്ലൂസീവ് കായികോത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എറണാകുളം ജില്ലയിലെ 15 ബിആർസികളിൽ നിന്നുള്ള 500 ഓളം കുട്ടികളാണ് രണ്ട് ദിവസത്തെ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തത്.
അത്ലറ്റിക്സിലും ഗെയിംസുകളിലുമായി വിവിധ മത്സരങ്ങൾ നടത്തി കുട്ടികളെ തിരഞ്ഞെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ജൂബിൾ ജോർജ് നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളം എറണാകുളം ഡിപിസി ഇൻചാർജ് ജോസഫ് വർഗീസ്, ഡിപിഓ ഇഎച്ച് അനുപമ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ മാരായ ഡാലിയ തങ്കപ്പൻ, ആർഎസ് സോണിയ, പ്രീത കമ്മത്ത്, മീന ജേക്കബ്, റിജോയ് സക്കറിയ, ഡോക്ടർ ഏലിയാസ് മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: State Olympics Model Inclusive Sports Festival; Ernakulam district level competitions held