
കൊച്ചി: പെരുമ്പാവൂരിൽ മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി ദിന ബന്തു നായക്കാണ് പിടിയിലായത്. കഞ്ചാവ് കൈമാറാൻ നിൽക്കുന്ന സമയത്താണ് ഇയാൾ പിടിയിലായത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചത്. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlight : Interstate worker arrested with three kilos of ganja in Perumbavoor