സൈന്യത്തിന്റെ കൈകള്‍ മോദി കെട്ടിയിട്ടു; ട്രംപ് പറഞ്ഞത് കള്ളമാണെന്ന് പറയാന്‍ ധൈര്യമുണ്ടോ?: രാഹുൽ ഗാന്ധി

പാകിസ്താനോട് പോരാടുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്രം കാട്ടിയില്ലെന്നും ഇന്ദിരാ ഗാന്ധിയുടെ ധൈര്യത്തിന്റെ പകുതി പോലും മോദിക്കില്ലെന്നും രാഹുല്‍ വിമർശിച്ചു

dot image

ന്യൂഡല്‍ഹി: പഹല്‍ഗാം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനോട് പോരാടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്രം കാട്ടിയില്ലെന്നും ഇന്ദിരാ ഗാന്ധിയുടെ ധൈര്യത്തിന്റെ പകുതി പോലും മോദിക്കില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇന്ത്യന്‍ സേനയുടെ വിജയമാണ് ഓപ്പറേഷന്‍ സിന്ദൂരില്‍ കണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടി ധീരമായി നിലകൊള്ളുന്നവരാണ് ഇന്ത്യന്‍ സൈന്യം. രാഷ്ട്രീയ ഇച്ഛാശക്തിയും സ്വാതന്ത്ര്യവുമാണ് ഇവിടെ സൈന്യത്തിന് വേണ്ടത്. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെങ്കിലേ സൈനിക നീക്കം വിജയിക്കൂ. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈകള്‍ മോദി സര്‍ക്കാര്‍ കെട്ടിയിട്ടു. പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ച ശേഷം ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുകയാണെന്നാണ് ഇന്ത്യ പറഞ്ഞത്. പാകിസ്താനിലേക്ക് യുദ്ധവിമാനങ്ങള്‍ പറത്തുകയും പാകിസ്താനിൽ ആക്രമണം നടത്തരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. പാകിസ്താന്റെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കില്ലെന്ന് തുടക്കത്തിലേ പറഞ്ഞായിരുന്നു ഇന്ത്യയുടെ നീക്കം. ഇത്തരത്തില്‍ പാകിസ്താൻ മിലിട്ടറി കേന്ദ്രങ്ങളില്‍ ആക്രമിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതാണ് ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടിയായതെന്നും പഹൽഗാമിന് ശേഷം പാകിസ്താനെതിരെ ഒരു രാജ്യവും ഒരു നിലപാടും എടുത്തില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

പഹല്‍ഗാം വിഷയത്തില്‍ ട്രംപിന്റെ ഇടപ്പെടലിനെ പറ്റിയും രാഹുല്‍ ഗാന്ധി സഭയില്‍ ചോദ്യം ഉയര്‍ത്തി. ധൈര്യമുണ്ടെങ്കില്‍ ട്രംപ് പറഞ്ഞത് കള്ളത്തരമാണെന്ന് സഭയില്‍ പറയണം. പഹൽഗാം ആക്രമണത്തിന് കാരണമായ പാക് ജനറല്‍ ട്രംപിനൊപ്പമാണ് ഇരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights- 'Modi tied the hands of the army in Operation Sindoor, Modi does not even have the courage of Indira Gandhi' Rahul Gandhi

dot image
To advertise here,contact us
dot image