ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ടു; നെട്ടൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം

ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു

dot image

കൊച്ചി: ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.

ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരുന്നതിനാൽ മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിക്കുകയായിരുന്നു. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു.

Content Highlight : A Nettoor native met a tragic end after being crushed under the dump box of a tipper lorry.

dot image
To advertise here,contact us
dot image