
കഴിഞ്ഞ കുറച്ച് നാളുകളായി സംവിധായകൻ ഷങ്കറിന് അത്ര നല്ല സമയമല്ല. അടുപ്പിച്ച് രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി തിയേറ്ററിൽ തകർന്നടിഞ്ഞത്. ഇന്ത്യൻ 2 പരാജയത്തിന് ശേഷം അദ്ദേഹം തെലുങ്കിൽ രാം ചരണിനെ നായകനാക്കി ഗെയിം ചേയ്ഞ്ചർ ഒരുക്കിയിരുന്നു, അതും തിയേറ്ററിൽ വർക്ക് ഔട്ട് ആയില്ല. ഇപ്പോഴിതാ തന്റെ വരാനിരിക്കുന്ന വേൽപാരി ചിത്രത്തെക്കുറിച്ച് പറയുകയാണ് ഷങ്കർ. സിനിമ തന്റെ സ്വപ്ന പദ്ധതിയാണെന്നും ഗെയിം ഓഫ് ത്രോൺസ് & അവതാർ പോലെ, വേൽപാരിയും അഭിമാനകരമായ ഇന്ത്യൻ-തമിഴ് ചിത്രമാകാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും ഷങ്കർ പറഞ്ഞു.
'എന്തിരൻ എന്റെ സ്വപ്ന പദ്ധതിയായിരുന്നു, ഇപ്പോൾ വേൽപാരിയാണ് എന്റെ സ്വപ്ന ചിത്രം. ഏത് വലിയ സിനിമ എടുത്താലും ഇത് ചന്ദ്രലേഖ പോലെ വലുതായിരിക്കും എന്ന് പറയും. എന്നാൽ ചന്ദ്രലേഖയ്ക്ക് തുല്യവും അല്ലെങ്കിൽ അതിന് മേലെ വേൽപാരി വരുമെന്ന് പ്രതീഷിക്കുന്നു. എസ് എസ് വാസൻ ഉണ്ടായിരുനെകിൽ അദ്ദേഹം തന്നെ ഇ സിനിമ നിർമിച്ചിരിക്കും. പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ എല്ലാ സാധ്യതയും ഈ സിനിമയിൽ ഉണ്ട്. ഗെയിം ഓഫ് ത്രോൺസ് & അവതാർ പോലെ, വേൽപാരിയും നമ്മുടെ അഭിമാനകരമായ ഇന്ത്യൻ-തമിഴ് ചിത്രമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,' ഷങ്കർ പറഞ്ഞു.
"Enthiran was my Previous Dream project, now #Velpari is my dream film🤞. It scope to introduce new technologies. Like GameOfThrones & Avatar, Velparu has all scope to become our Pride Indian-Tamil film❤️🔥. Hope Dream comes true"
— AmuthaBharathi (@CinemaWithAB) July 11, 2025
- #Shankar at today's event pic.twitter.com/Hr1v2TWk0h
ഷങ്കറിന്റെ ഈ വിഡിയോ വൈറലായതിനു പിന്നാലെ നിരവധി ട്രോളുകളും എത്തുന്നുണ്ട്. രണ്ട് പടം പൊട്ടിയത് പോരെ ഇനിയും താങ്ങുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഷങ്കർ ഫീൽഡ് ഔട്ട് ആയെന്നും കമന്റുകൾ ഉണ്ട്. നേരത്തെ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ രണ്ട് പടങ്ങളും നിർമാതാക്കൾക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചത്. മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാൻ ആയിരുന്നില്ല. സിനിമയുടെ അണിയറപ്രവർത്തകർ പലരും ഇദ്ദേഹത്തിന് എതിരെ രംഗത്തും വന്നിരുന്നു.
Content Highlights: Director Shankar says he have confidence in the film Velpari