'ഒരമ്മയാവാന്‍ ഒത്തിരി ആഗ്രഹിക്കുന്നു, ദത്തെടുത്തേക്കാം പക്ഷേ വിവാഹത്തോട് ഭയമാണ്': ശ്രുതി ഹാസന്‍

തനിക്ക് വിവാഹമേ കഴിക്കണ്ട എന്ന് കുറച്ചുകാലമായി തന്നെ ശ്രുതി തുറന്ന് പറയുന്നുണ്ട്

dot image

പ്രണയത്തെയും സ്‌നേഹത്തെയും വിവാഹത്തെയും കുറിച്ചെല്ലാം ഒരു പോഡ്കാസ്റ്റിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് സിനിമാതാരം ശ്രുതി ഹാസന്‍. ഒരമ്മയാവാന്‍ താന്‍ വളരെയേറെ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ വിവാഹമെന്ന സംവിധാനത്തോട് ഭയമാണെന്നും ശ്രുതി തുറന്നു പറഞ്ഞു.

Also Read:

തനിക്ക് വിവാഹമേ കഴിക്കണ്ട എന്ന് കുറച്ചുകാലമായി തന്നെ ശ്രുതി തുറന്ന് പറയുന്നുണ്ട്. ആര്‍ട്ടിസ്റ്റ് ശാന്തനു ഹസാരികയുമായി ഡേറ്റിങിലായിരുന്നപ്പോഴും ആ നിലപാടായിരുന്നു. വിവാഹമെന്ന രീതിയെ തനിക്ക് പേടിയാണെന്നും അത് തുറന്ന് പറയാന്‍ ഭയമില്ലെന്നും താരം പറയുന്നു. കമ്മിറ്റ്‌മെന്റിലും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും വിശ്വസിക്കുന്നുണ്ട്. വിവാഹം പ്രതിനിധീകരിക്കുന്ന എല്ലാ കാര്യങ്ങളിലും വിശ്വാസമുണ്ട്. അത് ചെയ്യാന്‍ തനിക്ക് കഴിയും, അതൊരു കടലാസിലൊതുക്കേണ്ട ആവശ്യമില്ലെന്നാണ് ശ്രുതിയുടെ പക്ഷം. മനസ് തുറന്ന് സ്‌നേഹിക്കാന്‍ തനിക്ക് കഴിയും. സ്വന്തം കാലില്‍ സ്വതന്ത്രയായി നിലക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് തെളിക്കാന്‍ ഒരു കടലാസ് കഷ്ണത്തിന്റെ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

അതേസമയം ഒരിക്കല്‍ താന്‍ വിവാഹിതയാവാന്‍ പോകുന്ന ഒരു ഘട്ടം ജീവിതത്തില്‍ വന്നെങ്കിലും പരസ്പരം ചേര്‍ന്ന് പോകില്ലെന്ന സാഹചര്യമുണ്ടായതിനാല്‍ അത് നടന്നില്ലെന്നും ശ്രുതി പറഞ്ഞു. പക്ഷേ അത് ആരുമായിട്ടാണെന്ന് ശ്രുതി തുറന്ന് പറഞ്ഞില്ല. ഒപ്പം തനിക്കൊരു അമ്മയാവാന്‍ ആഗ്രഹമുണ്ടെന്നും ഒരിക്കലുമൊരു സിംഗിള്‍ മദറാവാന്‍ താല്‍പര്യമില്ലെന്നും ശ്രുതി പറയുന്നു. രക്ഷകര്‍ത്താക്കള്‍ രണ്ടുപേരും ഒരു കുഞ്ഞിന് പ്രധാനപ്പെട്ടതാണ്. സിംഗിള്‍ പേരന്റ്‌സിനെ അപമാനിക്കുകയല്ല, ചിലപ്പോള്‍ ദത്തെടുത്തേക്കാം. കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.

Content Highlights : Shruti Haasan says she have always been wanted to be a mother but petrified of marriage

dot image
To advertise here,contact us
dot image