അരൂർ കാളിയാർ മഠം അന്തേവാസികൾ ക്രൂരമായി മർദ്ദിച്ചതായി അയൽവാസി; നാല് പേർ കസ്റ്റഡിയിൽ

സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

അരൂർ കാളിയാർ മഠം അന്തേവാസികൾ ക്രൂരമായി മർദ്ദിച്ചതായി അയൽവാസി; നാല് പേർ കസ്റ്റഡിയിൽ
dot image

അരൂ‍ർ: അരൂർ കാളിയാർ മഠം അന്തേവാസികൾ ക്രൂരമായി മർദ്ദിച്ചതായി അയൽവാസി. പല്ലാക്കൽ വീട്ടിൽ സുൽഫിക്കറിനാണ് (40)മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഇയാളെ ഗുരുതര പരിക്കോടെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുൽഫിക്കറിൻ്റെ സുഹൃത്തിൻ്റെ പുരയിടത്തിലേക്ക് കാളിയാർ മഠത്തിലെ ചില നിർമാണ സാമഗ്രികൾ ഇട്ടിരുന്നു. അത് ചോദ്യം ചെയ്തതിന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു അന്തേവാസികൾ സുൽഫിക്കറെ പിടിച്ചു വലിച്ച് മഠത്തിന്റെ കോമ്പൗണ്ടിൽ കയറ്റി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ടാൽ അറിയാവുന്ന ഏഴ് പേർക്കെതിരെയും അരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight : Neighbor brutally beaten up at Aroor Kaliyar Madam Aroor police have registered a case

dot image
To advertise here,contact us
dot image