വിഭാഗീയത രൂക്ഷം; സിപിഐഎം കുട്ടനാട് ഏരിയാകമ്മിറ്റി പിരിച്ചുവിട്ടു

രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു

വിഭാഗീയത രൂക്ഷം; സിപിഐഎം കുട്ടനാട് ഏരിയാകമ്മിറ്റി പിരിച്ചുവിട്ടു
dot image

ആലപ്പുഴ: സിപിഐഎം കുട്ടനാട് ഏരിയാകമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത വിഭാഗീയതയെ തുടര്‍ന്നാണ് നടപടി. 19 അംഗ ഏരിയാകമ്മിറ്റിയാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് 10 അംഗ പുതിയ കമ്മിറ്റി രൂപീകരിച്ചു. മനു സി പുളിക്കലിലാണ് പുതിയ കമ്മിറ്റിയുടെ ചുമതല.

രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. കെ കെ അശോകന്‍, ജി ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് തരംതാഴ്ത്തിയത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി.

Content Highlights: CPIM has dissolved its Kuttanad area committee in Kerala as part of a party organisational decision

dot image
To advertise here,contact us
dot image