ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ
dot image

ആലപ്പുഴ: എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കെ പത്താം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീകാരൻ വീട്ടിൽ അജോയുടെ മകൾ എസ്‌തേർ (15)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യൂഷന് പോകാത്തതിന് പിതാവ് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിയിലേക്ക് കയറിയ കുട്ടി ജനലിൽ തോർത്ത് ചുറ്റി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണഞ്ചേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജന്റെയും ചന്ദ്രികയുടെയും മകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 17വയസായിരുന്നു. നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സനൂജയുടെ അമ്മയും മൂത്ത സഹോദരിയും പൊങ്കാലയ്ക്ക് പോയ സമയമായിരുന്നു. പുറത്ത് പോയ പിതാവ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Class 10 students found dead in home hours before SSLC Examination

dot image
To advertise here,contact us
dot image