ലോകത്തെ വീണ്ടും ഞെട്ടിച്ച് ചൈന! രണ്ട് മിനിറ്റിൽ ട്രെയിൻ കൈവരിച്ചത് 700kmph; നിലം തൊടാതെ പറക്കും

കണ്ണടച്ച് തീരും മുമ്പേ ട്രെയിൻ കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങൾ എക്‌സിൽ വൈറലാണ്

ലോകത്തെ വീണ്ടും ഞെട്ടിച്ച് ചൈന! രണ്ട് മിനിറ്റിൽ ട്രെയിൻ കൈവരിച്ചത് 700kmph; നിലം തൊടാതെ പറക്കും
dot image

ലോക റെക്കോർഡുകൾ സൃഷ്ടിക്കുകയും അവ തകർക്കുന്നതും ചൈനയുടെ ഹോബിയാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾ ചൈനയുടെ പക്കൽ തന്നെ നിരവധിയുണ്ട്. ആ പട്ടികയിലേക്ക് ഒന്നു കൂടി വന്നിരിക്കുകയാണ്. മണിക്കൂറിൽ 700 കിലോമീറ്റർ വേഗത വെറും രണ്ട് സെക്കൻഡിനുള്ളിൽ കൈവരിക്കുന്ന മാഗ്ലെവ് ട്രെയിനെ കുറിച്ചുള്ള വിവരങ്ങളാണ് ചൈന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മാഗ്നറ്റിക്ക് ലെവിറ്റേഷൻ എന്ന രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ചൈനയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ രീതി ഉപയോഗിച്ച് ട്രെയിനിന്റെ വേഗത വർധിപ്പിച്ചിരിക്കുന്നത്. നാനൂറ് മീറ്റർ (1310 അടി) നീളമുള്ള മാഗ്ലെവ് ട്രാക്കിലാണ് പരീക്ഷണം നടത്തിയത്. ഈ വേഗതയിൽ എത്തിയ ശേഷം ട്രെയിൻ സുരക്ഷിതമായി നിർത്താനും കഴിഞ്ഞുവെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇതോടെ ഈ ട്രെയിനാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കണ്ടക്ടിങ് ഇലക്ട്രിക്ക് മാഗ്ലെവ് ട്രെയിൻ.

കണ്ണടച്ച് തീരും മുമ്പേ ട്രെയിൻ കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങൾ എക്‌സിൽ വൈറലാണ്. ഒരു മിന്നൽ പാഞ്ഞ് പോകുന്നത് പോലെയാണ് ഈ വീഡിയോയിൽ ട്രെയിൻ കാണാൻ കഴിയുക. സൂപ്പർ കണ്ടക്ടിങ് മാഗ്നറ്റുകളുടെ സഹായത്തോടെയാണ് ട്രെയിൻ ട്രാക്കിന് മുകളിലൂടെ ചീറിപ്പായുന്നത്. യഥാർത്ഥത്തിൽ റെയിൽവേ ട്രാക്കിനെ സ്പർശിക്കാതെയാണ് ഇത് മുന്നോട്ട് കുതിക്കുന്നത്. സൂപ്പർ ഹൈസ്പീഡിൽ വാക്വം സീൽഡ് ട്യൂബുകളിലൂടെ ട്രെയിനുകൾ സഞ്ചരിക്കുന്ന രീതി പ്രാവർത്തികമാക്കാൻ മാഗ്ലെവ് സാങ്കേതിക വിദ്യ സഹായിച്ചേക്കാം എന്ന കാര്യത്തിൽ ഈ പരീക്ഷണം പ്രതീക്ഷ നൽകുന്ന ഒന്നാണെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

മാഗ്ലെവ് ട്രെയിനിന്റെ വേഗത വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോമാഗ്നറ്റിക്ക് ആക്‌സിലറേഷൻ സ്‌പേസിലും ഏവിയേഷനിലും ഉപയോഗിക്കാൻ കഴിയും. റോക്കറ്റുകളിലും വിമാനങ്ങളിലും ഇലക്ട്രോമാഗ്നറ്റിക്ക് സിസ്റ്റം ഉപയോഗിച്ച് കൂടുതൽ വേഗതയോടെ സഞ്ചരിക്കാന്‍ കഴിയും. ടേക്ക്ഓഫുകളും സ്മൂത്താകുമെന്ന് മാത്രമല്ല, ഇന്ധനത്തിന്റെ ഉപയോഗവും ചിലവും കുറയുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്തുവർഷമായി ഈ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു ഇതിന് പിന്നിലുള്ള സംഘം. ഇതേവർഷം ജനുവരിയിൽ ഇവർ ഇതേ ട്രാക്കിൽ നടത്തിയ പരീക്ഷണത്തിൽ ഈ ട്രെയിൻ കൈവരിച്ച ഉയർന്ന വേഗത മണിക്കൂറിൽ 648 കിലോമീറ്ററായിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇതേ സർവകലാശാലയാണ് ചൈനയിലെ ആദ്യത്തെ മനുഷ്യൻ നിയന്ത്രിക്കുന്ന സിംഗിൾ ബോഗി മാഗ്ലെവ് ട്രെയിൻ വികസിപ്പിച്ചത്. ഈ സാങ്കേതിക വിദ്യ കൈപ്പിടിയിലുള്ള മൂന്നാമത്തെ രാജ്യമായി ചൈന മാറിയത് അങ്ങനെയാണ്.

Content Highlights: Chinese train hits 700Kmph speed in two minutes broke world record

dot image
To advertise here,contact us
dot image