

പ്രിയപ്പെട്ടവരുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ പല ത്യാഗവും സഹിച്ചവര്‍ ലോകത്തുണ്ട്. എന്നാല്‍ ഇവിടെ ബ്രിഡ്ജറ്റ് മൂര്‍ എന്ന യുവതി അവളുടെ പിതാവ് അവസാനമായി ആവശ്യപ്പെട്ടത് പ്രകാരം തന്റെ അമിത വണ്ണം കുറച്ചതിനെക്കുറിച്ച് പറയുകയാണ്.
അലബാമയിലെ ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന മൂറിന് 27 വയസ് പ്രായമുള്ളപ്പോഴാണ് പിതാവ് ജെയിംസ് മരിക്കുന്നത്. മാരകമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ചാണ് ജയിംസ് മരിച്ചത്. ആ കാലയളവില്‍ മൂര്‍ അമിതമായ ശരീരഭാരവും പ്രമേഹവും കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. ജയിംസ് അസുഖം മൂര്‍ഛിച്ച് കിടക്കുമ്പോള്‍ മകള്‍ കാണുവാന്‍ ചെന്നപ്പോഴാണ് ഇങ്ങനെയൊരു ആഗ്രഹം പിതാവ് പറയുന്നത്.
' ബ്രിഡ്ജറ്റ് നീ ആരോഗ്യവതിയായിരിക്കുക. എന്നെപോലെ നീ രോഗബാധിതയാകരുത്. ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുക.' എന്നായിരുന്നു പിതാവ് ആവശ്യപ്പെട്ടത്. പിതാവിന്റെ മരണത്തിന് ശേഷം രണ്ട് വര്‍ഷത്തോളമെടുത്തു വണ്ണം കുറയ്ക്കാനെന്ന് ബ്രിഡ്ജറ്റ് മൂര്‍ പറയുന്നു. ബ്രിഡ്ജറ്റ് പ്രമേഹരോഗിയായതുകൊണ്ടുതന്നെ ആ പ്രക്രിയ അത്ര എളുപ്പമുള്ളതായിരുന്നില്ല.

മരുന്ന് കഴിക്കേണ്ടതുള്ളതുകൊണ്ടും വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും അവളെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് താന്‍ കഷ്ടപ്പെടുന്നത് കണ്ട ഒരു സുഹൃത്താണ് ഭാരംകുറയ്ക്കുന്നതിനും ഭക്ഷണക്രമം പാലിക്കുന്നതിനുമായി ഒരു ആപ്പ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ബ്രിഡ്ജറ്റ് പറയുന്നു. കൃത്യമായി ഡയറ്റും വ്യായാമവും ചെയ്യുകയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയും ചെയ്തത് തന്നില്‍ ധാരാളം മാറ്റം ഉണ്ടാക്കിയെന്നും കൂടുതല്‍ ആരോഗ്യവതിയായെന്നും അവള്‍ പറഞ്ഞു.

ഭാരമുളള സമയത്ത് ആഗ്രഹിച്ചിരുന്ന ഒരു യാത്രയാണ് ബെലിസിലെ ഒരു മഴക്കാടിലൂടെയുളള യാത്ര. അന്ന് തനിക്ക് അത് കഴിഞ്ഞിരുന്നില്ലെന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കതിന് സാധിച്ചെന്നും ബ്രിഡ്ജറ്റ് മൂര്‍ പറയുന്നു. ഇപ്പോള്‍ 30 വയസുകാരിയായ മൂറിന് 90 കിലോയാണ് ഭാരം. അടുത്തതായി 80 കിലോയാക്കി കുറയ്ക്കാനാണ് അവളുടെ പദ്ധതി.
Content Highlight : Daughter loses 90 kg to fulfill father's last wish