
ആലപ്പുഴ: ഗെയ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്. അഖില്‍ മണിയന്‍- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്. ആലപ്പുഴ പഴവീട് ഉള്ള അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം.
ഗെയ്റ്റ് അടയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തലയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം.
Content Highlights: One and half year old died while gate fallen in Alappuzha