നാല് ചാക്ക് കഞ്ചാവുമായി രക്ഷപ്പെടാന്‍ യുവാക്കളുടെ ശ്രമം; എക്സെെസ് പരിശോധന വെട്ടിച്ച് കടന്ന വാഹനം ടാങ്കർ ലോറിയിൽ ഇടിച്ചു
മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ശിഹാബ് എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു
6 Nov 2021 4:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് കഞ്ചിക്കോട് കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ശിഹാബ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. എക്സൈസിന്റെ വാഹന പരിശോധനയെ വെട്ടിച്ച് വാഹനം കടത്താനായിരുന്നു യുവാക്കളുടെ ശ്രമം. എന്നാല്‍ പരിശോധന മറികടന്ന് മുന്നോട്ടുപോയ കാർ ടാങ്കർ ലോറിയിൽ ഇടിച്ച് അപകടം ഉണ്ടാകുകയായിരുന്നു.
Next Story