Top

സി പി ഐ എം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ വെട്ടിക്കൊന്ന കേസില്‍ 7 ബി ജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

2006 സെപ്തംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം

18 Feb 2022 12:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സി പി ഐ എം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ വെട്ടിക്കൊന്ന കേസില്‍ 7 ബി ജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
X

ചെമ്പനേഴത്ത് രാജു,  പ്രതികളായ ബി ജെ പി പ്രവർത്തകർ

സി പി ഐ എം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്കും ഒമ്പതാം പ്രതിയ്ക്കുമാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വ്യാഴ്ാഴ്ച കണ്ടെത്തിയിരുന്നു.

കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം വാഴൂര്‍ രാമന്‍കുളത്ത് രതീഷ് (35), പടിഞ്ഞാറെ വെമ്പല്ലൂര്‍ കൈപോത്ത് ഗിരീഷ് (42), കടപ്പുറം പറളമുറി ഇരുമ്പന്‍ മനോജ് (44), പടിഞ്ഞാറെ വെമ്പല്ലൂര്‍ വാഴൂര്‍ രഞ്ജിത്ത് (31), എസ്എന്‍ പുരം ബേബികടവ് പെരിങ്ങത്ര സുരേന്ദ്രന്‍ (സുനി), ബസാര്‍ദേശം അനങ്ങാട്ട് കിഷോര്‍ (40), പൂവത്തുംകടവ് തോപ്പില്‍ ഷാജി (39) എന്നിവര്‍ക്കാണ് ശിക്ഷ.

കൊലക്കുറ്റത്തിന് ഐ പി സി 302 പ്രകാരം ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഐ പി സി 450 പ്രകാരം അഞ്ച് വര്‍ഷം തടവ്, വീട്ടിലെ അംഗത്തിനുള്‍പ്പടെ ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ചതിന് ഐ പി സി 326 പ്രകാരം 5 വര്‍ഷം ശിക്ഷയും വിധിച്ചു.

2006 സെപ്തംബര്‍ 25നായിരുന്നു വാഴൂര്‍ അമ്പലത്തിന് സമീപമുള്ള ഭാര്യസഹോദരിയുടെ വീട്ടില്‍ വെച്ച് രാജുവിനെ ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്.

STORY HIGHLIGHTS: BJP workers get life sentence in CPI (M) activist Chembanezhath Raju's hacking case

Next Story

Popular Stories