പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽകയറി കടന്നുപിടിച്ച കേസ്; പ്രതി അറസ്റ്റിൽ
സംഭവത്തെ തുടർന്ന് വഞ്ചിയൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്
25 Jan 2023 2:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽകയറി കടന്നുപിടിച്ച കേസിൽ പ്രതി അറസ്റ്റിൽ. അഞ്ചാംലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വീടിനകത്ത് കയറിയാണ് കടന്നു പിടിച്ചത്. സംഭവത്തെ തുടർന്ന് വഞ്ചിയൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
പഴനി തീർത്ഥാടകൻ എന്ന വ്യാജേനെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. ആ സമയം വീട്ടിൽ പെൺകുട്ടി ഒറ്റക്കായിരുന്നു . ഭസ്മം നൽകാനെന്ന വ്യാജേന പെൺകുട്ടിയെ കയറിപിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭയപ്പെട്ട പെൺകുട്ടി ബഹളം വെക്കുകയും സമീപവാസികൾ ഓടിക്കൂടുകയും ചെയ്തു. എന്നാൽ പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയതിനു ശേഷമുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തലസ്ഥാന നഗരിയിൽ കഴിഞ്ഞ ദിവസങ്ങളിലായി സ്ത്രീകൾക്ക് നേരെ പട്ടാപ്പകൽ അതിക്രമങ്ങൾ നടന്നിരുന്നു. ഇത്തരം സംഭവങ്ങളിൽനടപടിയെടുക്കു മെന്നും ആവർത്തിക്കാതിരിക്കാൻ ഷാഡോ പൊലീസ് സംവിധാനം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
STORY HIGHLIGHTS: Accused arrested in Thiruvananthapuram POCSO case
- TAGS:
- Thiruvanthapuram
- Police
- Arrest