Top

നായകന്റെ ഇന്നിങ്‌സ് കളിച്ചിട്ടും സഞ്ജു പുറത്തുതന്നെ; വൈറലായി താരത്തിന്റെ ട്വീറ്റ്

ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ്‍ എന്ന ഹാഷ്ടാഗില്‍ ആരാധകര്‍ സഞ്ജുവിനായി സോഷ്യല്‍ മീഡിയയില്‍ രംംത്തെത്തിക്കഴിഞ്ഞു.

10 Nov 2021 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നായകന്റെ ഇന്നിങ്‌സ് കളിച്ചിട്ടും സഞ്ജു പുറത്തുതന്നെ; വൈറലായി താരത്തിന്റെ ട്വീറ്റ്
X

യുവതാരങ്ങള്‍ക്കു പ്രാമുഖ്യം ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ടീമിന്റെ അന്തിമ പട്ടിക വ്യക്തമായപ്പോള്‍ ഏറെ നിരാശ തോന്നിയത് മലയാളി താരം സഞ്ജു സാംസണിനും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കുമായിരിക്കുന്നു.

ഈ സീസണില്‍ മികച്ച ഫോമില്‍ കളിച്ചിട്ടും ഇപ്പോള്‍ നടന്നു വരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ പ്രീക്വാര്‍ട്ടറിലേക്ക് നയിച്ചിട്ടും സഞ്ജുവിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയാറായില്ല. നായകന്റെ ഇന്നിങ്‌സ് കളിച്ച് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച് കേരളത്തെ പ്രീക്വാര്‍ട്ടറിലേക്ക് കൈപിടിച്ചു കയറ്റയ ദിവസം തന്നെയാണ് സഞ്ജുവിനെ തഴഞ്ഞ് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതെന്നതു വിരോധാഭാസമാകാം.

ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളില്‍ നിന്ന് 175 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 87.50 ആണ് ശരാശരി. ഇന്നലെ മധ്യപ്രദേശിനെതിരെ പുറത്താകാതെ നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നായകന്റെ ഇന്നിങ്‌സ് കളിച്ച സഞ്ജുവിന്റെ മികവില്‍ മധ്യപ്രദേശിനെ എട്ടുവിക്കറ്റിനു തകര്‍ത്താണ് കേരളം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

അതിനു പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു പുറത്തും മധ്യപ്രദേശിന്റെ വെങ്കടേഷ് അയ്യരും ആവേശ് ഖാനും അകത്തുമായി എന്നതും ശ്രദ്ധേയം. ഐ.പി.എല്ലിലെ മികച്ച പ്രകനമാണ് അയ്യര്‍ക്കും ആവേശിനും തുണയായത് എന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സ് നേടി ടോപ്‌സ്‌കോറര്‍മാരുടെ പട്ടികയില്‍ ആറമാതായിരുന്നു സഞ്ജു.

ഇതു പരിഗണിക്കാതെ സഞ്ജുവിനെ തഴഞ്ഞത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ്‍ എന്ന ഹാഷ്ടാഗില്‍ ആരാധകര്‍ സഞ്ജുവിനായി സോഷ്യല്‍ മീഡിയയില്‍ രംംത്തെത്തിക്കഴിഞ്ഞു. ഇതിനിടെ സഞ്ജു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ക്രിക്കറ്റ് കരിയറില്‍ തന്റെ ചില തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനങ്ങളുടെ ചിത്രങ്ങളാണ് സഞ്ജു ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ജഴ്‌സിയിലും ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ജഴ്‌സിയിലുമുള്ള ഫീല്‍ഡിങ് പ്രകടനങ്ങളുടെ ചിത്രങ്ങളാണിത്. ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും ചേര്‍ത്തിട്ടുമില്ല. ടീമിലുള്‍പ്പെടുത്താതിരിക്കാന്‍ ഫിറ്റ്‌നസാണ് കാരണമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ താരത്തിന്റെ മറുപടിയാണ് ഈ ട്വീറ്റെന്നാണ് വിലയിരുത്തല്‍.

Next Story

Popular Stories