Top

ഇന്ത്യക്കെതിരേ 'പരുക്കേറ്റു'; ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് ആദ്യ മത്സരം നഷ്ടമാകും

സന്നാഹ മത്സരത്തില്‍ കനത്ത തോല്‍വി നേരിട്ടതിനു പുറമേ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി.

19 Oct 2021 2:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യക്കെതിരേ പരുക്കേറ്റു; ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് ആദ്യ മത്സരം നഷ്ടമാകും
X

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ കനത്ത തോല്‍വി നേരിട്ടതിനു പുറമേ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. മത്സരത്തിനിടെ പരുക്കേറ്റ സൂപ്പര്‍ താരം ലിയാം ലിവിംഗ്സ്റ്റണ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം നഷ്ടമായേക്കും.

ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ലിവിങ്‌സ്റ്റണു പരുക്കേറ്റത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ പതിനാറാം ഓവറില്‍ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം പന്തില്‍ കിഷന്‍ അടിച്ച ഷോട്ട് ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്നത് ക്യാച്ചെടുക്കാന്‍ ലിവിംഗ്സ്റ്റണ്‍ ഓടിയെത്തുകയുമായിരുന്നു.

ഇംഗ്ലണ്ടിന്റെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ലിവിംഗ്സ്റ്റണ്‍ അനായാസം ആ ക്യാച്ച് കൈപ്പിടിയിലൊതുക്കുമെന്ന് കരുതിയെങ്കിലും അത് നഷ്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ ചെറുവിരലില്‍ പരിക്കുമേല്‍ക്കുകയായിരുന്നു. പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ട ലിവിംഗ്സ്റ്റണ്‍ മൈതാനം വിടുകയും ചെയ്തു.

ലിവിംഗ്സ്റ്റണിന്റെ പരിക്ക് സംബന്ധിച്ച് ഇംഗ്ലണ്ട് ഇതുവരെ യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ താരത്തിന് 23-ന് വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന സൂപ്പര്‍ 12 ഘട്ടത്തിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം നഷ്ടമാകുമെന്നാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇ.എസ്.പി.എന്‍. ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ താരത്തിന്റെ പരിക്ക് വിലയിരുത്തുമെന്ന് ഇംഗ്ലീഷ് ടീം വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

Popular Stories