Top

'അവളല്ല' ആ സേവുകള്‍ നടത്തിയത്, 'അവനാണ്'; ഇറാനെതിരേ ഗുരുതര ആരോപണവുമായി ജോര്‍ദാന്‍

മത്സരത്തില്‍ രണ്ടു പെനല്‍റ്റികള്‍ ഉള്‍പ്പെടെ മികച്ച സേവുകളുമായി ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതു ഇറാന്‍ ഗോള്‍കീപ്പര്‍ സുഹ്‌റ കൗദേയിയാണ്.

17 Nov 2021 2:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവളല്ല ആ സേവുകള്‍ നടത്തിയത്, അവനാണ്; ഇറാനെതിരേ ഗുരുതര ആരോപണവുമായി ജോര്‍ദാന്‍
X

വനിതകളുടെ ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറാന്‍-ജോര്‍ദാന്‍ മത്സരത്തിനു ശേഷം ഇറാനിയന്‍ ടീമിനെതിരേ ഗുരുതര ആരോപണവുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. വനിതകളുടെ മത്സരത്തില്‍ ഗോള്‍കീപ്പറായി പുരുഷ താരത്തെ ഇറക്കിയാണ് ഇറാന്‍ തങ്ങള്‍ക്കെതിരേ വിജയം കൊയ്തതെന്നാണ് ജോര്‍ദാന്റെ ആരോപണം.

4-2 എന്ന സ്‌കോറിന് ഇറാന്‍ ജോര്‍ദാനെ കെട്ടുകെട്ടിച്ചു ഏഷ്യാ കപ്പിന് യോഗ്യത നേടിയ മത്സരത്തില്‍ രണ്ടു പെനല്‍റ്റികള്‍ ഉള്‍പ്പെടെ മികച്ച സേവുകളുമായി ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതു ഇറാന്‍ ഗോള്‍കീപ്പര്‍ സുഹ്‌റ കൗദേയിയാണ്.

എന്നാല്‍ സുഹ്‌റ എന്ന പേരില്‍ ഇറാന്‍ ടീം കളത്തിലിറക്കിയത് ഒരു പുരുഷനെയാണെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി ബിന്‍ ഹുസൈന്‍ രാജകുമാരന്‍ ആവശ്യപ്പെടുന്നത്.

മുന്‍പ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അലി ബിന്‍ ഹുസൈന്‍ രാജകുമാരന്‍. ഇതേ ആവശ്യവുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് ജോര്‍ദാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സമാര്‍ നാസര്‍ കത്തയച്ചിരുന്നു. ഇറാനിയന്‍ താരത്തിന്റെ ലിംഗ പരിശോധന നടത്തണമെന്നും ഇതിനായി നിഷ്പക്ഷ ആരോഗ്യ വിദഗ്ധരുടെ പ്രത്യേക പാനല്‍ രൂപീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

Next Story

Popular Stories