ഒരു ക്യാപ്റ്റൻ മാത്രം ആയാൽപോരാ, എനിക്ക് ഒരു ലീഡർ ആകണം: സൂര്യകുമാർ യാദവ്

റിയാൻ പരാഗിന്റെ ബൗളിംഗിനെക്കുറിച്ചും സൂര്യകുമാർ സംസാരിച്ചു

dot image

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ക്യാപ്റ്റനും അപ്പുറം ഒരു ലീഡറായി തനിക്ക് മാറണമെന്ന് ട്വന്റി 20 ടീം നായകൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. അതിൽ ഏറെ സന്തോഷമുണ്ടെന്നും ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ സൂര്യകുമാർ യാദവ് പറയുന്നു.

റിയാൻ പരാഗിന്റെ ബൗളിംഗിനെക്കുറിച്ചും സൂര്യകുമാർ സംസാരിച്ചു. പരാഗ് ഒരു മികച്ച താരമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസിനായി പരാഗ് നെറ്റ്സിൽ പന്തെറിയുന്നത് താൻ കണ്ടിട്ടുണ്ട്. ഇന്ത്യൻ ടീമിൽ നിർണായക സമയങ്ങളിൽ ഉപയോഗിക്കുന്ന ഒരു താരമാവും പരാഗ് എന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി.

ചരിത്രം കുറിച്ച് മണിക ബത്ര; ഒളിംപിക്സ് ടേബിൾ ടെന്നിസ് പ്രീക്വാർട്ടറിൽ എത്തിയ ആദ്യ വനിത

ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഹാർദ്ദിക്ക് പാണ്ഡ്യയെ മറികടന്നാണ് സൂര്യകുമാർ നായകനായത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചുകഴിഞ്ഞു. മൂന്നാം മത്സരം ഇന്ന് നടക്കും. മൂന്നാം മത്സരവും വിജയിച്ച് സമ്പൂർണ്ണ വിജയമാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. എന്നാൽ പരമ്പരയിൽ ആശ്വാസ വിജയത്തിനാണ് ശ്രീലങ്ക കളത്തിലിറങ്ങുന്നത്.

dot image
To advertise here,contact us
dot image