CJP വക്താവ് അശുതോഷ് റാങ്ക അസമില്‍ പൊലീസ് കസ്റ്റഡിയില്‍; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോപണം

ഞായറാഴ്ച രാവിലെ ദിസ്പൂരിലായിരുന്നു സംഭവം നടന്നത്

CJP വക്താവ് അശുതോഷ് റാങ്ക അസമില്‍ പൊലീസ് കസ്റ്റഡിയില്‍; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോപണം
dot image

ഗുവാഹത്തി: കോക്രോച്ച് ജനത പാര്‍ട്ടി വക്താവ് അശുതോഷ് റാങ്ക അസമില്‍ പൊലീസ് കസ്റ്റഡിയില്‍. അശുതോഷിനൊപ്പം സിജെപി നേതാക്കളായ അങ്കിത് ഭരദ്വാജ്, പ്രേം ആകാശ് എന്നിവരെയും അസം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അശുതോഷിനെയും പ്രവര്‍ത്തകരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സിജെപി നേതാക്കള്‍ ആരോപിച്ചു. ഞായറാഴ്ച രാവിലെ ദിസ്പൂരിലായിരുന്നു സംഭവം നടന്നത്.

സിജെപി വോളന്റിയര്‍മാരുടെ യോഗത്തില്‍ അടക്കം പങ്കെടുക്കുന്നതിനായിരുന്നു അശുതോഷ് ശനിയാഴ്ച ഗുവാഹത്തില്‍ എത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു വോളന്റിയര്‍മാരുടെ യോഗം തീരുമാനിച്ചത്. യോഗം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അസം സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ചൗധരി ടിലയിലേക്കുള്ള വഴികള്‍ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. യോഗത്തിനെത്തിയ അശുതോഷ് അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളുടെ യഥാര്‍ത്ഥ അവസ്ഥ പുറത്തുവരുമെന്ന ആശങ്ക അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കുണ്ടെന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ അശുതോഷ് റാങ്ക പറഞ്ഞു. സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു തീരുമാനം. വോളന്റിയര്‍മാരുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു. കാസിരംഗയിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ്. വനഭൂമികളും ജലസ്രോതസുകളും അടക്കം കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതായും അശുതോഷ് ആരോപിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും തുറന്നുകാട്ടുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ക്യാമ്പെയ്‌ന് സിജെപി തുടക്കം തുറിച്ചിരുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ സിജെപി പ്രവര്‍ത്തകര്‍ പരിശോധ നടത്തിയിരുന്നു.

Content Highlights- CJP co convenor Ashutosh Ranka was detained by police in Guwahati on September 27 along with several party workers ahead of a scheduled volunteer meet up. 

dot image
To advertise here,contact us
dot image