'ഹാര്‍ദ്ദിക്കിനെ ഇനിയെങ്കിലും അംഗീകരിക്കൂ'; മുംബൈ ഇന്ത്യന്‍ ആരാധകരോട് ഡി വില്ലിയേഴ്‌സ്‌

'ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പന്തേല്‍പ്പിച്ചത് ഹാര്‍ദ്ദിക്കിനെയാണ്'
'ഹാര്‍ദ്ദിക്കിനെ ഇനിയെങ്കിലും അംഗീകരിക്കൂ'; മുംബൈ ഇന്ത്യന്‍ ആരാധകരോട് ഡി വില്ലിയേഴ്‌സ്‌

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ അംഗീകരിക്കാന്‍ ഇനിയെങ്കിലും ആരാധകര്‍ തയ്യാറാകണമെന്ന് എ ബി ഡി വില്ലിയേഴ്‌സ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ ശേഷം ഹാര്‍ദ്ദിക്കിന് സ്വന്തം ആരാധകരുടെ തന്നെ വെറുപ്പിനും പരിഹാസങ്ങള്‍ക്കും വിധേയനാവേണ്ടിവന്നിരുന്നു. എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുത്ത് വിമര്‍ശകരുടെയും പരിഹസിച്ചവരുടെയും വായടപ്പിക്കാന്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക്കിന് സാധിച്ചു. ഇതിന് പിന്നാലെയാണ് താരത്തിനെ ബഹുമാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വില്ലിയേഴ്‌സ് രംഗത്തെത്തിയത്.

'ലോകകപ്പ് പോലുള്ള വലിയ സാഹചര്യങ്ങളില്‍ മികവ് കാട്ടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലുള്ള ഒരു താരം മുംബൈ ഇന്ത്യന്‍സിനൊപ്പം വളരെ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടിരുന്നത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയിലെത്തിയ താരത്തിന് സ്വന്തം ആരാധകരില്‍ നിന്നുപോലും തിരിച്ചടികള്‍ നേരിട്ടു. എന്നിട്ടുപോലും ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പന്തേല്‍പ്പിച്ചത് ഹാര്‍ദ്ദിക്കിനെയാണ്. 'എല്ലാ ആരാധകരും വിമര്‍ശകരും കണ്ടോളൂ, ഇതാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം' എന്ന് തെളിയിക്കാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചു', വില്ലിയേഴ്‌സ് പറഞ്ഞു.

'ഹാര്‍ദ്ദിക്കിനെ ഇനിയെങ്കിലും അംഗീകരിക്കൂ'; മുംബൈ ഇന്ത്യന്‍ ആരാധകരോട് ഡി വില്ലിയേഴ്‌സ്‌
'ഹാര്‍ദ്ദിക്കിനോട് ആരാധകര്‍ മര്യാദ കാണിക്കണമെന്ന് അന്നേ പറഞ്ഞതല്ലേ?'; തുറന്നടിച്ച് മഞ്ജരേക്കര്‍

'എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാകാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചു. അവന്‍ വിജയിക്കണമെന്ന് ഞാന്‍ പോലും ആഗ്രഹിച്ചിരുന്നില്ലെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു. വലിയ നിമിഷങ്ങള്‍ക്ക് വേണ്ടിയുള്ള കളിക്കാരനെന്ന രീതിയിലാണ് ഹാര്‍ദ്ദിക് കളിച്ചത്. ഹാര്‍ദ്ദിക് എന്ന താരത്തെ സംശയിച്ച എല്ലാ മുംബൈ ഇന്ത്യന്‍സ് ആരാധകരോടുമാണ് ഞാന്‍ പറയുന്നത്, ഭാവിയില്‍ നിങ്ങളുടെയെല്ലാവരുടെയും ഹൃദയത്തില്‍ ഹാര്‍ദ്ദിക് ഒരു സ്ഥാനം ഉറപ്പിച്ചിരിക്കും', വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com