ഇത് നീ എടുത്തോ?, ഒന്ന് ശാന്തമാകൂ; റിഷഭ് പന്തിനോട് രോഹിത് ശർമ്മ

ഇരുവരുടെയും സംഭാഷണം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്
ഇത് നീ എടുത്തോ?, ഒന്ന് ശാന്തമാകൂ; റിഷഭ് പന്തിനോട് രോഹിത് ശർമ്മ

ആന്റി​ഗ്വ: ട്വന്റി 20 ലോകകപ്പിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും റിഷഭ് പന്തും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയാണ് രസകരമായ സംഭവം. കുൽദീപ് യാദവിനെ ഉയർത്തിയടിക്കാനുള്ള ഗുൽബദീൻ നയീബിന്റെ ശ്രമത്തിൽ പന്ത് അന്തരീക്ഷത്തിലേക്ക് ഉയർന്നു.

ബോൾ പിടികൂടാനായി റിഷഭ് ഓടുകയാണ്. രോഹിത് ശർമ്മ നിന്ന ഭാ​ഗത്തേയ്ക്കാണ് ബോൾ വന്നത്. റിഷഭ് താൻ ക്യാച്ചെടുക്കാമെന്ന് പറയുന്നുമുണ്ട്. ക്യാച്ച് പൂർത്തിയാക്കിയ ശേഷം രോഹിത് ശർമ്മയുടെ ആക്ഷനാണ് സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം. താരത്തോട് ഒന്ന് അടങ്ങാനാവും രോഹിത് ശർമ്മ പറഞ്ഞതെന്നാണ് ആരാധകർ പറയുന്നത്.

ഇത് നീ എടുത്തോ?, ഒന്ന് ശാന്തമാകൂ; റിഷഭ് പന്തിനോട് രോഹിത് ശർമ്മ
ഇങ്ങനെ പേടിക്കരുത്; ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി ന്യൂസിലാൻഡ് മുൻ താരം

അഫ്​ഗാനിസ്ഥാനെതിരെ ഇന്ത്യ 47 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. അഫ്​ഗാൻ 134 റൺസിൽ ഓൾ ഔട്ടായി. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ബം​ഗ്ലാദേശിനെ നേരിടും. ഇന്നത്തെ മത്സരം വിജയിച്ച് സെമി ഉറപ്പിക്കാനാണ് രോഹിത് ശർമ്മയുടെയും സംഘത്തിന്റെയും ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com