ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോർ; ഉഗാണ്ടയെ തകർത്ത് വിൻഡീസ്

ഉ​ഗാണ്ട നിരയിൽ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല
ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോർ; ഉഗാണ്ടയെ തകർത്ത് വിൻഡീസ്

​ഗയാന: ട്വന്റി 20 ലോകകപ്പിൽ വമ്പൻ വിജയവുമായി വെസ്റ്റ് ഇൻഡീസ്. ഉ​ഗാണ്ടയ്ക്കെതിരെ 134 റൺസിന്റെ വിജയമാണ് റോവ്മാൻ പവലും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ഉ​ഗാണ്ടയുടെ മറുപടി 39 റൺസിൽ അവസാനിച്ചു. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിരയിൽ എല്ലാവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറിലേക്കെത്തി. ബ്രണ്ടൻ കിം​ഗ് 13, ജോൺസൺ ചാൾസ് 44, നിക്കോളാസ് പൂരാൻ 22, റോവ്മാൻ പവൽ 23, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്‌ 22, ആൻഡ്രേ റസ്സൽ പുറത്താകാതെ 30 എന്നിങ്ങനെ സ്കോർ ചെയ്തു. ഉ​ഗാണ്ടയ്ക്കായി ക്യാപ്റ്റൻ ബ്രയാൻ മസാബ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോർ; ഉഗാണ്ടയെ തകർത്ത് വിൻഡീസ്
ക്രിക്കറ്റിനായി എല്ലാവരും മികച്ച തീരുമാനങ്ങള്‍ എടുക്കണം; രോഹിത് ശര്‍മ്മ

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഉ​ഗാണ്ട നിരയിൽ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ഒമ്പതാമനായി ക്രീസിലെത്തിയ ജുമ മിയാ​ഗി മാത്രമാണ് രണ്ടക്കം കടന്നത്. 13 റൺസുമായി മിയാ​ഗി പുറത്താകാതെ നിന്നു. വിൻഡീസ് നിരയിൽ ആകിയെൽ ഹോസെയ്ൻ നാല് ഓവറിൽ 11 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിലെ താരവും ഹോസെയ്ൻ ആണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com