'ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആ താരമായിരിക്കും'; പ്രവചിച്ച് ദിനേശ് കാര്‍ത്തിക്‌

'അവന്‍ നന്നായി കളിക്കുമ്പോള്‍ അത് ടീമിന് ജയിക്കാനുള്ള സാധ്യതകള്‍ കൂടുകയാണ് ചെയ്യുന്നത്'
'ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആ താരമായിരിക്കും'; പ്രവചിച്ച് ദിനേശ് കാര്‍ത്തിക്‌

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആവാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ച് മുന്‍ താരം ദിനേശ് കാര്‍ത്തിക്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുമെന്ന് ഡികെ അവകാശപ്പെടുന്നത്. അയര്‍ലന്‍ഡിനെതിരെ വണ്‍ഡൗണായി ഇറങ്ങിയ പന്ത് 26 പന്തില്‍ പുറത്താകാതെ 36 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ വിക്കറ്റ് കീപ്പറുടെ പ്രതികരണം.

'റിഷഭ് പന്തിന്റെ ബാറ്റിങ് മികച്ചതായിരുന്നു. സത്യത്തില്‍ ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോറര്‍ ആകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പന്ത് മികച്ച സ്ഥാനങ്ങളില്‍ എത്തുകയാണ്, അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനും മികച്ചതാണ്', കാര്‍ത്തിക് പറഞ്ഞു.

'ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആ താരമായിരിക്കും'; പ്രവചിച്ച് ദിനേശ് കാര്‍ത്തിക്‌
'ലോകകപ്പ് ഫൈനല്‍ പരാജയം ദുഃസ്വപ്നമല്ലേയെന്ന് ഭാര്യയോട് ചോദിച്ചു'; തുറന്നുപറഞ്ഞ് രോഹിത്

'പന്ത് ആത്മവിശ്വാസവും ആക്രമണ മനോഭാവവും വീണ്ടെടുത്തിരിക്കുന്നു. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്യം അദ്ദേഹം വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കളിക്കാന്‍ തിരഞ്ഞെടുക്കുന്നു എന്നതാണ്. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹം എത്രത്തോളം ശക്തനാണെന്ന് സൂചിപ്പിക്കുന്നതാണിത്', അദ്ദേഹം തുടര്‍ന്നു.

'പന്തിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു അടയാളമായിരുന്നു. ഒരു ഇടംകൈയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ എന്ന നിലയില്‍ പന്ത് സ്പിന്‍ ബൗളിങ് ഉജ്ജ്വലമായി കളിക്കുന്നത് ടീമിന് നിര്‍ണായകമാണ്. അവന്‍ നന്നായി കളിക്കുമ്പോള്‍ അത് ടീമിന് ജയിക്കാനുള്ള സാധ്യതകള്‍ കൂടുകയാണ് ചെയ്യുന്നത്. ടീമംഗങ്ങളും ആരാധകരും ഇക്കാര്യത്തില്‍ സന്തോഷിക്കുകയാണ് വേണ്ടത്', കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com