ഡ്യൂട്ടിക്ക് എത്തിയില്ല, പരിശോധിച്ചപ്പോൾ മലയാളി ഡോക്ടർ ഗോരഖ്പൂരിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്

dot image

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ. ബിആർഡി മെഡിക്കൽ കോളേജ് ഹോസ്റ്റൽ റൂമിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡി(32)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിജി മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു അഭിഷോ. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.

മുറിയുടെ പൂട്ടു തകർത്ത് അകത്തു കയറിയപ്പോൾ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഒരു വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. സംഭവത്തിൽ ഗുൽറിഹ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Malayali doctor dies in Gorakhpur

dot image
To advertise here,contact us
dot image