അന്താരാഷ്ട്ര ക്രിക്കറ്റിനോളം വരില്ല ഐപിഎല്‍; ജോസ് ബട്‌ലര്‍

സാം കരണും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിനോളം വരില്ല ഐപിഎല്‍; ജോസ് ബട്‌ലര്‍

ലണ്ടന്‍: ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയാക്കാതെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയതില്‍ പ്രതികരണവുമായി ജോസ് ബട്‌ലര്‍. അന്താരാഷ്ട്ര ക്രിക്കറ്റിനോളം വരില്ല ഐപിഎല്‍ എന്നാണ് താരത്തിന്റെ പ്രതികരണം. ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ താന്‍ തന്റെ ദേശീയ ടീമിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ബട്‌ലര്‍ പ്രതികരിച്ചു.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണുള്ളത്. ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്താനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിനോളം വരില്ല ഐപിഎല്‍; ജോസ് ബട്‌ലര്‍
പ്രിയ ഹിറ്റ്മാൻ, നമ്മുക്ക് വീണ്ടും കാണാം; അടുത്ത സീസണിൽ രോഹിത് എവിടേയ്‌ക്കെന്ന്‌ ആരാധകർ

പഞ്ചാബ് കിംഗ്‌സ് നായകന്‍ സാം കരണും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇംഗ്ലണ്ട് ക്രിക്കറ്റെടുത്ത തീരമാനം ശരിയാണ്. ഐപിഎല്ലിലെ എല്ലാ ടീമുകള്‍ക്കും ഒന്നോ രണ്ടോ താരങ്ങളെ നഷ്ടമായിട്ടുണ്ടെന്നും സാം കരൺ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com