ഒഴിവുകൾ രണ്ട്, പ്ളേ ഓഫിലേക്ക് പോരടിക്കുന്നത് അഞ്ചു ടീമുകൾ; സാധ്യതകൾ ഇങ്ങനെ?

രണ്ടു ടീ​മു​ക​ൾ മാ​ത്ര​മാ​ണ് ഇ​തി​ന​കം പ്ലേ ​ഓ​ഫി​ൽ ക​ട​ന്ന​ത്
ഒഴിവുകൾ രണ്ട്, പ്ളേ ഓഫിലേക്ക് പോരടിക്കുന്നത് അഞ്ചു ടീമുകൾ; സാധ്യതകൾ ഇങ്ങനെ?

ഹൈദരാബാദ്: ഐപിഎൽ പതിനേഴാം സീസൺ അവസാനത്തോടടുക്കുകയാണ്. ഇത്രയും മത്സരങ്ങൾ കഴിയുമ്പോൾ രണ്ടു ടീ​മു​ക​ൾ മാ​ത്ര​മാ​ണ് പ്ലേ ​ഓഫ് ഉറപ്പിച്ചുള്ളത്, കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും. ബാക്കി രണ്ട് ഒഴിവിലേക്ക് അഞ്ചു ടീമുകൾ കളത്തിലുണ്ട്. സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്, റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു, ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്, ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് എന്നീ ടീമുകൾ. ഹൈ​ദ​രാ​ബാ​ദി​നൊ​ഴി​കെ ബാ​ക്കി​യു​ള്ള നാ​ലു ടീ​മു​ക​ൾ​ക്കും ഓ​രോ മ​ത്സ​ര​മാ​ണ് ഇ​നി​യു​ള്ള​ത്.

പ്ലേ ​ഓ​ഫി​ന് ഇനി ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഹൈ​ദ​രാ​ബാ​ദിനാണ്. നി​ല​വി​ൽ 14 പോ​യ​ന്‍റു​ള്ള ടീ​മി​ന് ഒ​രു ക​ളി ജ​യി​ച്ചാ​ൽ​ പ്ലേ ​ഓ​ഫി​ലെത്താം. ചെ​ന്നൈ​യാ​ണ് സാ​ധ്യ​ത​യി​ൽ ര​ണ്ടാ​മ​തു​ള്ള ടീം. ​നി​ല​വി​ൽ 13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14 പോ​യ​ന്‍റു​ള്ള ചെ​ന്നൈ​ക്ക് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ അ​വ​സാന​ മ​ത്സ​രം ജ​യി​ച്ചാ​ൽ പ്ളേ ഓഫ് കടക്കാം. മറ്റ് രണ്ട് ടീമുകൾക്ക് പ്ലേ ഓഫിലെത്താൻ വിജയിക്കുന്നതോടപ്പം മറ്റ് ടീമുകളുടെ മത്സര വിജയം കൂടി നിർണ്ണായകമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com