ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാമായിരുന്നില്ലേ?; ചോദ്യത്തോട് പ്രതികരിച്ച് സഞ്ജു സാംസണ്‍

അടുത്ത മത്സരങ്ങളില്‍ വിജയം ഉണ്ടാകുമെന്നും സഞ്ജു പറഞ്ഞു.
ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാമായിരുന്നില്ലേ?; ചോദ്യത്തോട് പ്രതികരിച്ച് സഞ്ജു സാംസണ്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ചെപ്പോക്കിലെ സ്ലോ വിക്കറ്റില്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. പിന്നാലെ തോല്‍വിയില്‍ പ്രതികരണവുമായി റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ രംഗത്തെത്തി. ചെപ്പോക്കില്‍ ടോസ് നേടിയിട്ടും എന്തുകൊണ്ട് ബാറ്റ് ചെയ്‌തെന്നായിരുന്നു സഞ്ജു നേരിട്ട ഒരു ചോദ്യം.

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് കരുതിയെന്ന് സഞ്ജു പറഞ്ഞു. ഐപിഎല്‍ അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ പ്ലേ ഓഫില്‍ കടക്കുകയെന്നത് ഏതൊരു ടീം ചിന്തിക്കും. എന്നാല്‍ താന്‍ ടീം മീറ്റിംഗില്‍ പറഞ്ഞത് നമ്മളുടെ പരിധിയിലുള്ളത് ശ്രദ്ധിച്ചാല്‍ മതിയെന്നാണ്. രാജസ്ഥാന്‍ ജയിച്ചിട്ട് മൂന്ന് മത്സരമായി. അടുത്ത മത്സരങ്ങളില്‍ വിജയം ഉണ്ടാകുമെന്നും സഞ്ജു പറഞ്ഞു.

ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാമായിരുന്നില്ലേ?; ചോദ്യത്തോട് പ്രതികരിച്ച് സഞ്ജു സാംസണ്‍
ഇതാണ് 'ഡൽഹി ലോബി'; തരംഗമായി കോഹ്‌ലി-ഇഷാന്ത് സൗഹൃദം

രാജസ്ഥാന്‍ മികച്ച ക്രിക്കറ്റ് കളിച്ചു. പവര്‍പ്ലേയ്ക്ക് ശേഷം വിക്കറ്റ് വീണ്ടും സ്ലോയായി. എന്നാല്‍ ഞങ്ങള്‍ കരുതിയ അത്ര ബൗണ്‍സ് ഉണ്ടായില്ല. 170 റണ്‍സോളം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 20 മുതല്‍ 25 റണ്‍സ് വരെ കുറവാണ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും സഞ്ജു വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com