'ആ കുഞ്ഞുരഹസ്യം ഇതാ'! ഷാര്‍ദുല്‍ താക്കൂറിനും ഭാര്യ മിതാലിക്കും ആണ്‍കുഞ്ഞ് പിറന്നു, പോസ്റ്റുമായി താരം

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്

'ആ കുഞ്ഞുരഹസ്യം ഇതാ'! ഷാര്‍ദുല്‍ താക്കൂറിനും ഭാര്യ മിതാലിക്കും ആണ്‍കുഞ്ഞ് പിറന്നു, പോസ്റ്റുമായി താരം
dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷാര്‍ദുല്‍ താക്കൂറിനും ഭാര്യ മിതാലി പാരുല്‍ക്കറിനും ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

'മാതാപിതാക്കളുടെ ഹൃദയത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന നിശബ്ദതയും വിശ്വാസ്യതയും അതിരില്ലാത്ത സ്‌നേഹവും കൊണ്ട് സംരക്ഷിച്ചിരുന്ന ഞങ്ങളുടെ കുഞ്ഞുരഹസ്യം ഒടുവില്‍ ഇതാ എത്തിയിരിക്കുകയാണ്. മനോഹരമായ ഒന്‍പത് മാസങ്ങളായി ഞങ്ങള്‍ നിശബ്ദമായി കാത്തുസൂക്ഷിച്ച സ്വപ്നം, ഞങ്ങളുടെ ആണ്‍കുഞ്ഞിന് സ്വാഗതം', ഷാര്‍ദുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിറവയറുമായി നില്‍ക്കുന്ന ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഷാര്‍ദുല്‍ പങ്കുവെച്ചിട്ടുണ്ട്.

2023 ഫെബ്രുവരി 27നാണ് ഇന്ത്യന്‍ പേസര്‍ ഷാര്‍ദുലും മിതാലി പാരുല്‍ക്കറും വിവാഹിതരായത്. മുംബൈയില്‍ മറാഠി ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. താനെയില്‍ 'ഓള്‍ ദ് ബേക്‌സ്' എന്ന സ്ഥാപനം നടത്തുകയാണ് മിതാലി.

Content Highlights: Shardul Thakur, Mittali Parulkar blessed with a baby boy

dot image
To advertise here,contact us
dot image