അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനല്‍; ഇന്ത്യക്കെതിരെ പാക് വിജയം മതിമറന്നാഘോഷിച്ച് മൊഹ്‌സിൻ നഖ്‍വി

191 റൺസിന്റെ കൂറ്റൻ ജയമാണ് പാകിസ്താന്‍ കുറിച്ചത്

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനല്‍; ഇന്ത്യക്കെതിരെ പാക് വിജയം മതിമറന്നാഘോഷിച്ച് മൊഹ്‌സിൻ നഖ്‍വി
dot image

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താന്റെ വിജയം മതിമറന്നാഘോഷിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മുഹ്‌സിൻ നഖ്‍വി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യയുടെ വിജയത്തിന് ശേഷം വിവാദ നായകനായ നഖ്‍വി ഇക്കുറിയും അത് തുടരുമോ എന്ന ആശങ്കയുണ്ടായിരുന്നു. അന്ന് നഖ്‍വിയുടെ കയ്യിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ ചെയര്‍മാന്‍ ട്രോഫിയുമായി മുങ്ങി. പിന്നീട് ട്രോഫിയില്ലാതെയാണ് ഇന്ത്യ ഫോട്ടോക്ക് പോസ് ചെയ്തത്.

ഇക്കുറി പാകിസ്താന്റെ വിജയത്തോടെ അതൊഴിവായി. ഇന്ത്യൻ ബാറ്റർമാർക്കെതിരെ പാകിസ്താൻ ബോളർമാരുടെ ആധിപത്യം സ്റ്റാന്റിൽ ഇരുന്ന് ആഘോഷമാക്കുന്ന നഖ്വിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ നേരത്തേ ആഘോഷമാക്കിയിരുന്നു. പിന്നീട് സമ്മാനദാനച്ചടങ്ങിലും ഇത് തുടർന്നു.

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ 191 റൺസിന്റെ കൂറ്റൻ ജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 348 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 156 റൺസിന് കൂടാരം കയറി. പാകിസ്താനായി സെഞ്ച്വറി കുറിച്ച സമീർ മിൻഹാസാണ് കളിയിലെ താരം. 113 പന്തിൽ 172 റൺസാണ് മിൻഹാസ് അടിച്ചെടുത്തത്. 56 റൺസെടുത്ത അഹ്‌മദ് ഹുസൈന്റെ ഇന്നിങ്‌സും പാക് വിജയത്തിൽ നിർണായകമായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കായി ആർക്കും തിളങ്ങാനായില്ല. 36 ൺസെടുത്ത ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

Content highlight: Under-19 Asia Cup final; Mohsin Naqvi celebrates Pakistan's victory over India

dot image
To advertise here,contact us
dot image