മാക്സ്വെല്ലിനെ വിമര്ശിച്ചു, പാർത്ഥിവ് പട്ടേലിന് അധിക്ഷേപം; തിരിച്ചടിച്ച് താരം

ഒരിടവേളയ്ക്ക് ശേഷം ബെംഗളൂരുവിനായി ബാറ്റിംഗിനിറങ്ങിയ ഗ്ലെൻ മാക്സ്വെൽ നിരാശപ്പെടുത്തി.

dot image

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 13.4 ഓവറിൽ ബെംഗളൂരു മറികടന്നു. എന്നാൽ ഒട്ടും അനായാസം അല്ലായിരുന്നു ബെംഗളൂരു ജയം. 5.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 എന്ന നിലയിലായിരുന്നു ബെംഗളൂരു. പിന്നാലെ 10.4 ഓവറിൽ ആറിന് 117 എന്ന് കൂപ്പുകുത്തി.

ഒരിടവേളയ്ക്ക് ശേഷം ബെംഗളൂരുവിനായി ബാറ്റിംഗിനിറങ്ങിയ ഗ്ലെൻ മാക്സ്വെൽ നിരാശപ്പെടുത്തി. രണ്ട് പന്തിൽ നാല് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ മാക്സ്വെല്ലിനെ വിമർശിച്ച് ഇന്ത്യൻ മുൻ താരം പാർത്ഥിവ് പട്ടേൽ രംഗത്തെത്തി. ഐപിഎല്ലിൽ ഊതിപ്പെരുപ്പിച്ച താരമാണ് മാക്സ്വെൽ എന്നായിരുന്നു മുൻ താരത്തിന്റെ വിമർശനം. എങ്കിലും സമൂഹമാധ്യമങ്ങളിൽ പാർത്ഥിവിനെതിരെ കടുത്ത അധിക്ഷേപം ഉയർന്നു. താരത്തിന്റെ ശരീരത്തെ ഉൾപ്പടെ പരിഹസിച്ചുകൊണ്ടായിരുന്നു അധിക്ഷേപം.

'അധികം സൂം ചെയ്യേണ്ട, ടോസ് കൃത്യമെന്ന് മനസിലായി'; വീണ്ടും വിവാദം സൃഷ്ടിച്ച് ഫാഫ് ഡു പ്ലെസിസ് അഞ്ച് അസിസ്റ്റുമായി മെസ്സി, സുവാരസിന് ഹാട്രിക്; വമ്പൻ ജയവുമായി ഇന്റർ മയാമി

അഞ്ചടി രണ്ടിഞ്ചുകാരന്റെ അഭിപ്രായം ആരും പരിഗണിക്കുന്നില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. തനിക്ക് അഞ്ചടി മൂന്നിഞ്ച് ഉയരം ഉണ്ടെന്ന് ഇതിനോട് പാർത്ഥിവ് പ്രതികരിച്ചു. മാക്സ്വെല്ലിന്റെ രണ്ട് ലോകകപ്പുകളും ഒരു ട്വന്റി 20 ലോകകപ്പും ചേർത്തുവെച്ചാൽ താങ്കളേക്കാൾ ഉയരം ഉണ്ടാകുമെന്ന് മറ്റൊരാൾ പറഞ്ഞു. എന്നാൽ രണ്ട് ഐപിഎൽ കിരീടങ്ങൾ തനിക്കുമുണ്ടെന്ന് സൂചന നൽകിയ പാർത്ഥിവ് ട്രോഫി എപ്പോഴും തന്നെക്കാൾ വലുതെന്നും വ്യക്തമാക്കി.

dot image
To advertise here,contact us
dot image