എന്നും പിന്തുണ നൽകിയ നായകൻ; രോഹിതിനെ പ്രശംസിച്ച് ശിവം ദുബെ

തന്റെ ടീമിനായി ഏറ്റവും നന്നായി കളിക്കുകയായിരുന്നു പിന്നീട് തന്റെ ലക്ഷ്യമെന്നും ദുബെ
എന്നും പിന്തുണ നൽകിയ നായകൻ; രോഹിതിനെ പ്രശംസിച്ച് ശിവം ദുബെ

ചെന്നൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് യുവതാരം ശിവം ദുബെ. 30കാരനായ താരത്തിന്റെ ആദ്യ ഐസിസി ടൂർണമെന്റാണിത്. പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് നന്ദി പറ‍ഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദുബെ. രോഹിത് എപ്പോഴും തനിക്ക് പിന്തുണ നൽകിയ നായകനെന്നാണ് ദുബെ പറയുന്നത്.

താൻ അഫ്​ഗാൻ പരമ്പരയ്ക്കെത്തിയപ്പോൾ രോഹിത് തന്നോട് സംസാരിച്ചിരുന്നു. ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുന്ന താരമാണ് താൻ. ഇന്ത്യൻ ക്രിക്കറ്റ് തന്റെ പ്രകടനം നിരീക്ഷിക്കുന്നുണ്ടെന്ന് രോഹിത് പറഞ്ഞു. ഈ വാക്കുകൾ മികച്ച പ്രകടനം നടത്താൻ തനിക്ക് പ്രോത്സാഹനമായി. തന്റെ ടീമിനായി ഏറ്റവും നന്നായി കളിക്കുകയായിരുന്നു പിന്നീട് തന്റെ ലക്ഷ്യമെന്നും ദുബെ വ്യക്തമാക്കി.

എന്നും പിന്തുണ നൽകിയ നായകൻ; രോഹിതിനെ പ്രശംസിച്ച് ശിവം ദുബെ
ഒരിക്കൽ കാണാനാവും, ബുംറ-മായങ്ക് ബൗളിംഗ്; തരം​ഗമായി വീഡിയോ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ താരമാണ് ശിവം ദുബെ. സീസണിൽ ഒമ്പത് മത്സരങ്ങൾ പിന്നിടുമ്പോൾ 350 റൺസ് താരം അടിച്ചുകൂട്ടിക്കഴിഞ്ഞു. മൂന്ന് അർദ്ധ സെ‍ഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സീസണിൽ ഇതുവരെ താരം പന്തെറിഞ്ഞിട്ടില്ലെന്നതാണ് ഇന്ത്യൻ ക്രിക്കറ്റിനെ അസ്വസ്ഥതപ്പെടുത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com