ടി20 ലോകകപ്പിൽ ഇന്ത്യ സെമി കളിക്കില്ല; പ്രവചനവുമായി മൈക്കൽ വോൺ

2023 ഏകദിന ലോകകപ്പിന് മുമ്പായും മുൻ താരത്തിന്റെ പ്രവചനം ഉണ്ടായിരുന്നു
ടി20 ലോകകപ്പിൽ ഇന്ത്യ സെമി കളിക്കില്ല; പ്രവചനവുമായി മൈക്കൽ വോൺ

ലണ്ടൻ: ട്വന്റി 20 ലോകകപ്പിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ലോകകപ്പ് ജയിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ ടീം മുൻനിരയിലുണ്ട്. 2013ന് ശേഷം ഒരു ഐസിസി കിരീടത്തിനായുള്ള നീലപ്പടയുടെ കാത്തിരിപ്പ് തുടരുകയാണ്. എന്നാൽ ലോകകപ്പ് സെമിയിൽ ഇന്ത്യ എത്തില്ലെന്നാണ് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണിന്റെ പ്രവചനം.

ലോകകപ്പ് സെമിയിൽ കടക്കാൻ സാധ്യതയുള്ള ടീമുകളെ വോൺ പ്രവചിച്ചു. ഇം​ഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകൾ ലോകകപ്പിന്റെ സെമി കളിക്കുമെന്നാണ് മുൻ താരം പറയുന്നത്. 2023 ഏകദിന ലോകകപ്പിന് മുമ്പായും താരത്തിന്റെ പ്രവചനം ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താൻ ടീമുകൾ സെമി കടക്കുമെന്നാണ് അന്ന് വോൺ പറഞ്ഞത്.

ടി20 ലോകകപ്പിൽ ഇന്ത്യ സെമി കളിക്കില്ല; പ്രവചനവുമായി മൈക്കൽ വോൺ
മുംബൈ ഇന്ത്യൻസിൽ പ്രാധാന്യം വ്യക്തിപ്രകടനങ്ങൾക്ക്, ഇത് മനഃപൂർവ്വം ചെയ്തത്; മൈക്കൽ ക്ലാർക്ക്

ഇതിൽ രണ്ട് ടീമുകൾ ലോകകപ്പ് സെമി കളിച്ചു. ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകളാണ് സെമിയിലേക്ക് എത്തിയത്. ഇത്തവണ വോണിന്റെ പ്രവചനത്തിൽ ഏതൊക്കെ ടീം ജയിച്ചുകയറുമെന്ന ആകാംഷയിലാണ് ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com