മോഹിത്തിന് മൂന്ന് വിക്കറ്റ്; സണ്റൈസേഴ്സിനെ 163 റണ്സിലൊതുക്കി ടൈറ്റന്സ്

ടൈറ്റന്സിന് വേണ്ടി മോഹിത് ശര്മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി

dot image

ബൈദരാബാദ്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്സിന് കുഞ്ഞന് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത സണ്റൈസേഴ്സിന് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 162 റണ്സ് മാത്രമാണ് നേടാനായത്. ടൈറ്റന്സിന് വേണ്ടി മോഹിത് ശര്മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിരയില് ഒരാള്ക്ക് പോലും 30 റണ്സ് നേടാനായില്ല. 29 റണ്സ് വീതം നേടിയ അഭിഷേക് ശര്മ്മ, അബ്ദുള് സമദ് എന്നിവരാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്. ഷഹബാസ് അഹമ്മദ് 22 റണ്സും ഹെന്റിച്ച് ക്ലാസന് 24 റണ്സും നേടിയപ്പോള് മറ്റു താരങ്ങള്ക്ക് സ്കോര് 20 കടത്താന് പോലുമായില്ല.

സണ്റൈസേഴ്സിന് തിരിച്ചടി; സ്റ്റാര് ഓള്റൗണ്ടര് വനിന്ദു ഹസരംഗയ്ക്ക് സീസണ് നഷ്ടമാകും

മായങ്ക് അഗര്വാള് (16), ട്രാവിസ് ഹെഡ് (19), ഐഡന് മാര്ക്രം (17) എന്നിവര് മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ വാഷിങ്ടണ് സുന്ദറിനെ റണ്സൊന്നുമെടുക്കാന് അനുവദിക്കാതെ മോഹിത് ശര്മ്മ മടക്കി. ഒന്പതാമനായി ക്രീസിലെത്തിയ പാറ്റ് കമ്മിന്സ് രണ്ട് റണ്സെടുത്ത് പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image