ഉറപ്പ് നൽകാം, ഇനിയൊരിക്കലും നേട്ടങ്ങൾക്കായി കളിക്കില്ല; വിരാട് കോഹ്‌ലി

വിക്കറ്റുകൾ വീഴുമ്പോൾ തന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നു.
ഉറപ്പ് നൽകാം, ഇനിയൊരിക്കലും നേട്ടങ്ങൾക്കായി കളിക്കില്ല; വിരാട് കോഹ്‌ലി

ബെം​ഗളൂരു: ട്വന്റി 20 ഉൾപ്പടെയുള്ള ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളുടെ പ്രോത്സാഹനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ പേരാണ് ഉപയോ​ഗിക്കുന്നത്. ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയപ്പോഴും 2024 ട്വന്റി 20 ലോകകപ്പിനും കോഹ്‌ലിയുടെ പേരാണ് ടൂർണമെന്റ് പ്രചാരണത്തിനായി ഉപയോ​ഗിച്ചത്. ഇക്കാര്യത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം.

ക്രിക്കറ്റിന്റെ പ്രചാരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ പേര് ഉപയോ​ഗിക്കാറുണ്ട്. ഇക്കാര്യം തനിക്ക് അറിയാം. എന്നാൽ ഇത്തരം നേട്ടങ്ങൾക്കുവേണ്ടി താൻ ഇനിയൊരിക്കലും കളിക്കില്ല. ഇക്കാര്യം തനിക്ക് ഉറപ്പ് നൽകാൻ കഴിയും. ക്രിക്കറ്റിനായുള്ള കഠിനാദ്ധ്വാനം തുടരുമെന്നും കോഹ്‌ലി പ്രതികരിച്ചു.

ഉറപ്പ് നൽകാം, ഇനിയൊരിക്കലും നേട്ടങ്ങൾക്കായി കളിക്കില്ല; വിരാട് കോഹ്‌ലി
ഐ ആം ദ കിംഗ്; ബിസിസിഐക്ക് ഇനിയെന്ത് വേണം?

പഞ്ചാബ് ​കിം​ഗ്സിനെതിരായ മത്സരം ഫിനിഷ് ചെയ്യാൻ കഴിയാതിരുന്നതിലെ നിരാശയും താരം തുറന്നുപറഞ്ഞു. ചിന്നസ്വാമിയിലേത് ഒരു ഫ്ലാറ്റ് ട്രാക്ക് ആയിരുന്നില്ല. വിക്കറ്റുകൾ വീഴുമ്പോൾ തന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നു. താൻ കവർ ഡ്രൈവ് ഉപയോ​ഗിക്കുമെന്ന് എതിർ ടീമിന് അറിയാം. ആ ഭാഗങ്ങളിൽ ഫീൽഡർമാരെ നിയോ​ഗിച്ചു. ​ഗ്യാപ് കണ്ടെത്തി താൻ ഷോട്ട് അടിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഫീൽഡർ ഓടിയെത്തി ക്യാച്ച് പിടികൂടിയെന്നും താരം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com