'ഐപിഎല്ലിൽ റൺസടിക്കും... വിരാട് കോഹ്ലി, താങ്കളെ ട്വന്റി 20 ലോകകപ്പിൽ വേണം'

കോഹ്ലിയുടെ കഴിവ് തെളിയിക്കാൻ ഒരു ഐപിഎൽ മാനദണ്ഡമാക്കേണ്ടതില്ല.

dot image

ഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലിയുടെ സ്ഥാനം നിർണായകമെന്ന് ഇന്ത്യൻ മുൻ താരം എം എസ് കെ പ്രസാദ്. കോഹ്ലിയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കുമെന്ന വാർത്തകൾക്കിടെയാണ് പ്രസാദിന്റെ പ്രതികരണം. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും ലോകകപ്പിൽ നിർണായക സാന്നിധ്യമാകാൻ കഴിയുമെന്നും ഇന്ത്യൻ മുൻ താരം വിലയിരുത്തി.

കോഹ്ലിയുടെ കഴിവ് തെളിയിക്കാൻ ഒരു ഐപിഎൽ മാനദണ്ഡമാക്കേണ്ടതില്ല. മോശം ഫോം കാരണം കോഹ്ലി ഒരിക്കലും ടീമിന് പുറത്തുപോയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം അവധിയെടുത്തത്. നീണ്ട കാലമായി കോഹ്ലി ഫോമിൽ തുടരുന്ന താരമാണ്. ഐപിഎല്ലിൽ കോഹ്ലി അനായാസം റൺസ് അടിക്കുമെന്നും എം എസ് കെ പ്രസാദ് വ്യക്തമാക്കി.

നേരത്തെ വരും, യുവതാരങ്ങൾക്ക് പ്രോത്സാഹനമാകും; ചെന്നൈയിൽ ധോണിയുടെ റോൾ വ്യക്തമാക്കി ഫ്ലെമിങ്ങ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ വിരാട് കോഹ്ലി കളത്തിലിറങ്ങും. ചെന്നൈ സൂപ്പർ കിംഗ്സാണ് എതിരാളികൾ. വനിതാ പ്രീമിയർ ലീഗിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗും സ്വന്തമാക്കുകയാണ് റോയൽ ചലഞ്ചേഴ്സിന്റെ ലക്ഷ്യം.

dot image
To advertise here,contact us
dot image