
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് 18 റൺസ് തോൽവി. റെയിൽവേസിനോടാണ് കേരളം പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് അഞ്ച് വിക്കറ്റിന് 255 റൺസെടുത്തു. കേരളത്തിന്റെ മറുപടി എട്ടിന് 237 റൺസേ ഉണ്ടായിരുന്നുള്ളു. സഞ്ജു സാംസണിന്റെ സെഞ്ചുറിയും ശ്രേയസ് ഗോപാലിന്റെ അർദ്ധ സെഞ്ചുറിയുമാണ് കേരള ഇന്നിംഗ്സിന്റെ ഹൈലൈറ്റ്സ്. മത്സരം പരാജയപ്പെട്ടതോടെ കേരളത്തിന് നേരിട്ടുള്ള ക്വാർട്ടർ യോഗ്യത നഷ്ടമായി. പ്രിലിമിനറി ക്വാർട്ടർ വിജയിച്ചാൽ മാത്രമെ കേരളത്തിന് ഇനി ക്വാർട്ടർ കളിക്കാൻ കഴിയു.
മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷഹാബ് യുവരാജ് സിംഗിന്റെ സെഞ്ചുറിയും പ്രതാം സിംഗിന്റെ അർദ്ധ സെഞ്ചുറിയും ചേർന്നപ്പോൾ റെയിൽവേസിന് കാര്യങ്ങൾ എളുപ്പമായി. ഷഹാബ് യുവരാജ് പുറത്താകാതെ 121 റൺസെടുത്തു. പ്രതാം സിംഗ് 61 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഉപേന്ദ്ര യാദവ് 31 റൺസ് സംഭാവന ചെയ്തു.
'ആരുമായെങ്കിലും ഡേറ്റിംഗ് നടത്തിയിട്ടുണ്ടോ?' മറുപടി നൽകി പി വി സിന്ധുകേരളത്തിന്റെ മറുപടി സഞ്ജുവിന്റെ 128ഉം ശ്രേയസ് ഗോപാലിന്റെ 53ഉം മാത്രമായിരുന്നു. ഒരുഘട്ടത്തിൽ കേരളം നാലിന് 59 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ സഞ്ജുവും ശ്രേയസും 138 റൺസെടുത്തു. ഇരുവരെയും കൂടാതെ 29 റൺസെടുത്ത കൃഷ്ണപ്രസാദ് മാത്രമാണ് രണ്ടക്കം കടന്നത്. പ്രിലിമിനറി ക്വാർട്ടർ ഫൈനലിൽ കേരളം മഹാരാഷ്ട്രയെ നേരിടും.